സ്‌കിന്‍ കാന്‍സറിന് പുതിയ മറുമരുന്ന്

തൊലിപ്പുറത്തെ കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് മെലനോമ. ചെറിയൊരു പാടയായാണ് മെലനോമ ശരീരത്തില്‍ പ്രകടമാകുകയെങ്കിൽ പിന്നീട് പെട്ടെന്ന് ഗുരുതരമാകുന്നു. തൊലിക്ക് നിറം നൽകുന്ന മെലാനോസൈറ്റുകളെയാണ് മെലനോമ ബാധിക്കുന്നത്.

മെലനോമ അതിവേഗം പടരുന്നത് തടയുന്ന എച്ച്എ15 എന്ന മരുന്നാണ് പരീക്ഷണത്തിലിരിക്കുന്നത്. ഈ മരുന്ന് സാധാരണ ജൈവകോശങ്ങൾക്ക് ഹാനികരമാകുകയുമില്ല.

ഫ്രാന്‍സിലെ നൈസ് സോഫിയ ആന്റിപൊലിസ് യൂണിവേഴ്സിറ്റി സ്റ്റെഫാന്‍ റോഷിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് തയാസോള്‍ ബെന്‍സെന്‍സള്‍ഫോനമൈഡ്സ്(TZB) എന്ന കാന്‍സര്‍ പ്രതിരോധശേഷിയുള്ള മരുന്ന് കണ്ടെത്തിയത്. ജേണൽ ഓഫ് കാൻസർ സെല്ലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ത്വക്കിലെ മാറ്റങ്ങള്‍ നാം പതിവായി നിരീക്ഷിക്കണം. ത്വക്കിലുണ്ടാകുന്ന പാടുകളിലോ മറുകുകളുടെ രൂപത്തിലോ നിറത്തിലോ വലുപ്പത്തിലോ മാറ്റം കണ്ടാല്‍ ഉടനേ വിദഗ്ധഡോക്ടറെ കാണിക്കേണ്ടതുണ്ട്.