Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കരിച്ച മാംസം അർബുദത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

meat-processed

വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനു സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അർബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഹോട്ട് ഡോഗു പോലുള്ള സംസ്കരിച്ചെടുക്കുന്ന മാംസം പുകയില, ആസ്ബറ്റോസ്, ഡീസൽ തുടങ്ങിയ അർബുദസാധ്യത ലിസ്റ്റിലെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡബ്ല്യുഎച്ച്ഒയുടെ ഭാഗമായ ഫ്രാൻസിലെ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് ഒരാളിൽ ഉദര അർബുദത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ബീഫ്, ലാംപ്, പോർക്ക് തുടങ്ങിയ റെഡ് മീറ്റ് അർബുദത്തിന് സാധ്യത കൽപിക്കുന്നുണ്ടെങ്കിലും ഇത് പരിമിതമാണ്. എന്നാൽ ഇത് അധികമായി കഴിക്കുന്നത് അർബുദം വിളിച്ചുവരുത്തും.

ഭക്ഷണം കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനു വേണ്ടി ഉപ്പ് ചേർക്കുന്നതും പ്രിസർവേറ്റീവ്സ് ചേർക്കുന്നതും അർബുദ സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.