കരളിലെ കാൻസർ തടയാൻ കുങ്കുമപ്പൂവ്

കരളിൽ ബാധിക്കാൻ സാധ്യതയുള്ള കാൻസറിനെ പ്രതിരോധിക്കാൻ കുങ്കുമപ്പൂവിനു സാധിക്കുമെന്നു പുതിയ പഠനം. ഇതിലടങ്ങിയിരിക്കുന്ന ഒരു ബയോമോളിക്കൂൾ കരളിനു നല്ലതാണെന്ന് ഗവേഷകർ പറയുന്നു. ലിവർ കാൻസർ ബാധിച്ചവരെ മരണമുഖത്തു നിന്നുവരെ രക്ഷിക്കാൻ കുങ്കുമപ്പൂവിലെ ക്രോസിൻ ഘടകം സഹായിക്കുമെന്നാണ് ഇവരുടെ വാദം. ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്.

കുങ്കുമപ്പൂവിലെ പ്രധാന ബയോമോളിക്കൂൾ ആയ ക്രോസിന്റെ ഗുണങ്ങളായിരുന്നു ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ക്രോസിന്റെ കാൻസറിനെതിരെ പ്രവർത്തിക്കാനുള്ള കഴിവ് ഒരു പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷിക്കുകയായിരുന്നു. റീസന്റ് പേറ്റന്റ്സ് ഓൺ ആന്റികാൻസർ ഡ്രഗ് ഡിസ്കവറി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.