Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ട്രോക്ക് ബാധിച്ചാൽ ഉടനെ വിളിക്കാം 9946332963

stroke

സ്ട്രോക്ക് അഥാവാ പക്ഷാഘാതം ബാധിച്ചവർക്ക് അടിയന്തര ചികിത്സാസൗകര്യമൊരുക്കി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിലെ സ്ട്രോക്ക് സെന്റർ. സ്ട്രോക്ക് വന്നതായി സംശയമുണ്ടെങ്കിൽ വൈകാതെ ഹെൽപ് ലൈനായ 9946332963 എന്ന നമ്പറിലേക്കു വിളിക്കുക. ഉടനടി നൽകേണ്ട പരിചരണവും മരുന്നും പറഞ്ഞു തരും. യാത്രാമധ്യേ ഇടയ്ക്കിടയ്ക്കു വിളിക്കുകയും വേണം.

ഓരോ തവണയും ഡോക്ടർ വിദഗ്ധോപദേശം നൽകിക്കൊണ്ടിരിക്കും. മാത്രമല്ല രോഗി എത്തുന്നതിനു മുൻപു തന്നെ രോഗിക്കാവശ്യമായ സിടിസ്കാൻ, മരുന്നുകൾ ഉൾപ്പടെയുള്ള എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കി ഡോക്ടർ അത്യാഹിത വിഭാഗത്തിൽ കാത്തുനിൽക്കും. അനിയന്ത്രിതമായ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ കൊണ്ടാണു സ്ട്രോക്ക് ഉണ്ടാകുന്നത്.