അഴകും ആരോഗ്യവും നേടാന്‍ മൂന്നുവഴികള്‍

ആഴകും ആരോഗ്യവുമുള്ള ശരീരം എല്ലാവരും ആഗ്രഹിക്കുന്നതാണ്. മൂന്നു കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ ഇത് ആര്‍ക്കും സ്വന്തമാക്കാവുന്നതേയൂള്ളൂ. ശാന്തമായ ഉറക്കം, കൃത്യമായ വ്യായാമം, നല്ല ആഹാരം.. ഇത്രയും ശ്രദ്ധിച്ചാല്‍ അഴകും ആരോഗ്യവും പിന്നാലെയെത്തും.ഉറക്കത്തിനു കൃത്യമായ സമയം നിശ്ചയിക്കണം. ഏഴോ എട്ടോ മണിക്കൂര്‍ പതിവുതെറ്റാതെ ശാന്തമായി ഉറങ്ങാനുംശ്രമിക്കണം. ഉറക്കം കൃത്യമായാല്‍ എഴുന്നേല്‍ക്കുന്ന സമയത്തിനും കൃത്യതയുണ്ടാവും.

രാവിലെ വ്യായാമത്തിനും ഭക്ഷണത്തിനുമെല്ലാം സമയക്രമം സൂക്ഷിക്കാന്‍ ഇതു സഹായകമാവും. മൂന്നോ നാലോ തവണയായി 20 മുതല്‍ 30വരെ മിനിറ്റു നീളുന്ന വ്യായാമമുറകള്‍ ചെയ്യാം. ഓടുകയോ നടക്കുകയോ സൈക്കിള്‍സവാരി ചെയ്യുകയോ നീന്തുകയോ എന്തുമാവാം. പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വ്യായാമ ഉപകരണങ്ങളുടെ സഹായം തേടുകയുമാവാം. ഓഫിസ് ജോലികള്‍ ചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റു നടക്കാനും ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറാനുമെല്ലാം തയാറായാല്‍ വ്യായാമത്തിനുവേണ്ടി നിക്കിവയ്ക്കുന്ന സമയം കുറയ്ക്കാം. 

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. കൊഴുപ്പുകൂടിയ ബട്ടര്‍, ചീസ്, ഐസ്‌ക്രീം തുടങ്ങിയവ പരമാവധി ഒഴിവാക്കാം. ആഹാരത്തിന് ഒരു മണിക്കൂര്‍ മുന്‍പും ഒരുമണിക്കൂര്‍ ശേഷവും നന്നായി വെള്ളംകുടിക്കണം. നന്നായി വെള്ളംകുടിക്കുന്നത്ശരീരഭാരം കൂടാതിരിക്കാന്‍പോലും സഹായിക്കും.