സ്പീക്കറെ വലയ്ക്കുന്ന രോഗം ഇത്- വിട്രിയസ് ഹെമറേജ്

ചെരുപ്പിന്റെ വാറഴിച്ചുമാറ്റാൻ ‍ഡ്രൈവറുടെ സഹായം തേടിയ നിയമസഭാ സ്പീക്കർ എൻ. ശക്തന്റെ നടപടി സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്തതോടെയാണ് വിട്രിയസ് ഹെമറേജ് എന്ന നേത്ര രോഗം വാർത്തിയിലിടം നേടുന്നത്. കണ്ണിലെ ലെൻസിന്റെയും റെറ്റിനയുടെയും ഇടയിലുള്ള സ്ഥലത്ത് രക്തം നിറയുന്ന അവസ്ഥയാണ് വിട്രിയസ് ഹെമറേജ്. രോഗാവസ്ഥയെ അവഗണിച്ചാൽ കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. പ്രമേഹം കണ്ണിന്റെ ഞരമ്പുകളെ വളരെയധികം ബാധിക്കുന്നത്, ഉയർന്ന രക്തസമ്മർദ്ദം, കണ്ണിന് ഏൽക്കുന്ന ആഘാതങ്ങൾ, അപകടങ്ങൾ, റെറ്റിന ഡിറ്റാച്ച്മെന്റ് എന്നിവയാണ് മുഖ്യകാരണങ്ങൾ.

വിട്രിയസ് ഹെമറേജ് ബാധിതനായ രോഗി കണ്ണിൽ നിറഞ്ഞ രക്തം താഴുന്നതു വരെ നിർബന്ധമായും വിശ്രമിക്കണം. ഇൗ സമയത്ത് തല അനക്കാതെ ഇരിക്കാനും ഭാരമുള്ള വസ്തുകൾ എടുക്കാതിരിക്കാനും ശ്രദ്ധിക്കണം. വിട്രിയസ് ഹെമറേജിനു ലേസർ ചികിത്സ ഫലവത്താണ്. എന്നാൽ രക്തം താഴാതെ കണ്ണിൽ തന്നെ തുടരുന്ന അവസ്ഥയിൽ ഓപ്പറേഷൻ വഴി കണ്ണിലെ രക്തം നീക്കുകയും തുടർന്ന് ലേസർ ട്രീറ്റ്മെന്റ്, ഇൻട്രാ വിട്രൽ ഇൻ‍ജക്ഷകളിലുടെയും ഹെമറേജ് നിയന്ത്രിക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സച്ചിൻ ജോർജ് മാത്യു ഡോ. ടോണി ഫർണാണ്ടസ് െഎ ഹോസ്പ്പിറ്റൽ, ബൈപാസ് ജംങ്ഷൻ, പാലാരിവട്ടം