Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യം കഴിച്ചാൽ ഹൃദ്രോഗം തടയാമോ?

fish

മത്സ്യം കഴിച്ചാൽ ഹൃദ്രോഗം തടയാൻ സാധിക്കുമോ ? ഒരു പരിധിവരെ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഹം തടയാൻ സഹായിക്കും. രക്തത്തിൽ ഉയർന്ന അളവിൽ കൊഴുപ്പും ചീത്ത കൊളസ്ട്രോളും ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഒമേഗ 3 ഫാറ്റി ആസിഡിനു കഴിയും. ഇതു കൊണ്ടു തന്നെ ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്സ്യം കഴിക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.

ക്രമം തെറ്റിയ ഹൃദയമിടിപ്പ്, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറഞ്ഞ അവസ്ഥ, രക്ത സമ്മർദം കുറയ്ക്കുക, ഹൃദയ ധമനികളിൽ പ്ലേക്ക് ഉണ്ടാകുന്നതു കുറയ്ക്കുക ഇവയ്ക്കെല്ലാം പരിഹാരമേകാൻ ഒമേഗ 3 യ്ക്ക് കഴിയുമെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

പഠനത്തിനായി ഇ.പി.എ (Elco sapentaenoic acid) ഡി.എച്ച്.എ(docosahexaenoic acid) എന്നീ രണ്ടു തരം ഒമേഗ 3 യാണ്‌ ഗവേഷകർ പരിശോധിച്ചത്. ഭക്ഷണമായോ സപ്ലിമെന്റായോ ഒമേഗ 3 ഉപയോഗിക്കുന്നത് രക്തത്തിൽ ഉയർന്ന തോതിൽ കൊഴുപ്പ് അടങ്ങിയ ആളുകളിൽ ഹൃദ്രോഗ സാധ്യത 16 ശതമാനം കുറയ്ക്കും എന്നു കണ്ടു. ചീത്ത കൊളസ്ട്രോൾ അഥവാ എൽ.ഡി.എൽ ന്റെ അളവ് കൂടിയവരിൽ ഹൃദ്രോഗ സാധ്യത 14 ശതമാനവും കുറയ്ക്കാൻ ഒമേഗ 3 യുടെ ഉപയോഗത്തിലൂടെ സാധിക്കും.

ഒമേഗ 3 യും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്താൻ 93,000 പേരിൽ നടത്തിയ 18 പരീക്ഷണങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്തു. കൂടാതെ ഏഴുലക്ഷത്തോളം പേരിൽ നടത്തിയ 17 പഠനങ്ങളുടെ വിവരങ്ങളും പരിശോധിച്ചു. ഇതിൽ നിന്നും ഒമേഗ 3 ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത 18 ശതമാനം കുറയ്ക്കാൻ സാധിക്കും എന്ന് തെളിഞ്ഞു.

കൻസാസ് സിറ്റിയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിലെ ഡോ. ജെയിംസ് ഒ കീഫിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

മത്തി, ചെമ്പല്ലി (Sardine), പുഴമീൻ ഇവ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇതിനു സാധിച്ചില്ലെങ്കിൽ ദിവസവും 1000 മില്ലിഗ്രാം ഡി.പി.എ, ഡി.എച്ച്.എ ഇവയടങ്ങിയ ഒമേഗ 3 സപ്ലിമെന്റ് കഴിക്കണമെന്നും പഠനം പറയുന്നു. ഒമേഗ 3 ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യമേകും എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

Your Rating: