സ്തനാർബുദത്തിനെതിരെ മൊബൈൽ ആപ്

സ്തനാർബുദത്തിനെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ടു കൊച്ചിൻ കാൻ‌സർ സൊസൈറ്റി പുതിയ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കി' save your mother 2015 'എന്ന സൈജന്യ ആപ് ആൻഡ്രോയ്ഡ് പ്ലാറ്റ് ഫോമിൽ ഇപ്പോൾ ലഭ്യം. ഒരാഴ്ചയ്ക്കുള്ളിൽ െഎഒഎസ് പ്ലാറ്റ്ഫോമിലും ( ആപ്പിൾ െഎ സ്റ്റോര്‍).

അർബുദപ്രതിരോധം കണ്ടെത്തൽ ,ചികിത്സ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ആപ്പിലെ ഉള്ളടക്കം . അര്‍ബുദം വരാതെ പ്രതിരോധിക്കാൻ എന്തൊക്ക‌െ ചെയ്യാം എന്നതിനൊപ്പം സ്തനാർബുദം എങ്ങനെ സ്വയം പരിശോധനയിലൂടെ കണ്ടെത്താമെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിനായി ആറു മിനിറ്റ് വിഡിയോയുമുണ്ട്.

കാൻ‌സർ സംബന്ധിച്ച തെറ്റിദ്ധാരണരകളും യാഥാർത്ഥ്യങ്ങളും വ്യക്തമാക്കുന്ന വിഭാഗത്തിൽ സംശയങ്ങൾക്കു വിദഗ്ദ ഡോക്ടർമാരുടെ മറുപടിയും വായിക്കാം. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായും ചികിൽസിച്ചു ഭേദമാക്കാവുന്ന സ്താനാർബുദത്തിന്റെ ചികിത്സാരീതികളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. തന്റെ അമ്മയെ കാന്‍സറിൽനിന്ന് എങ്ങനെയാണു രക്ഷിച്ചതെന്നു ചലച്ചിത്രതാരം മഞ്ജു വാര്യർ വിവരിക്കുന്ന വിഡിയോയും കാണാം.

സ്തനാർബുദം സ്ത്രീകളിൽ വ്യാപകമാകുന്ന സാഹചര്യത്തിലാണു കൊച്ചിൻ കാൻസർ സൊസൈറ്റി ആപ് അവതരിപ്പിക്കുന്നതെന്നു രക്ഷാധികാരി ഡോ. വി.പി ഗംഗാധരൻ പറഞ്ഞു.

മറ്റ് അർബുദ രോഗബാധ സംബന്ധിച്ച ബോധവൽക്കരണവും വൈകാതെ ഉൾപ്പെടുത്തും. ഇ‌ൻഫോപാർക്കിലെ തിങ്ക്പാം ടെക്നോളജീസാണു ആപിനു രൂപം നൽകിയത്.