Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സ് ‘കൈവിട്ടു’ പോയപ്പോൾ; അപൂര്‍വ അനുഭവങ്ങൾ വിവരിച്ച് ഡോക്ടർമാർ

impotency2

മറച്ചു വയ്ക്കാവുന്നിടത്തോളം കാലം ഭൂരിപക്ഷം പേരും മറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗത്തിൽപ്പെട്ട രോഗങ്ങളേയുള്ളൂ, അത് ലൈംഗികരോഗങ്ങളാണ്. ലൈംഗികാവയവങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ പക്ഷേ ‘റിസ്ക്’ എടുക്കാനാകില്ല. ഏതുവിധേനയും, എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിയേ മതിയാകൂ. കാരണവുമുണ്ട്, അല്ലെങ്കിൽ എന്നന്നേക്കുമായി ലൈംഗികശേഷിതന്നെ നഷ്ടപ്പെട്ടേക്കാം. എങ്കിലും പലരും ഡോക്ടർമാരോടു പോലും സത്യം പറയാൻ മടിക്കും. ഇങ്ങനെ പറയാൻ മടിച്ചു നിന്ന പ്രശ്നങ്ങൾ എന്തൊക്കെയായിരിക്കും? ‘മെൻസ് ഹെൽത്ത്’ മാഗസിൻ ഒട്ടേറെ ഡോക്ടര്‍മാരോട് ഇക്കാര്യം ചോദിച്ചു. ലഭിച്ച ഉത്തരങ്ങളിൽ നിന്ന് ആറെണ്ണം തിരഞ്ഞെടുത്തു. ലൈംഗികാവയവങ്ങളെ ഏറ്റവും ഭീകരമായ രീതിയിൽ ബാധിച്ച  ആ ‘വ്യത്യസ്ത’ പ്രശ്നങ്ങൾ ഇവയാണ്:

1. തെക്കുകിഴക്കൻ ടെക്സസിലെ എമർജൻസി ഫിസിഷ്യൻ ഗേബ് വിൽസൻ പറഞ്ഞത് ഇതാണ്: ‘ഒരാൾ നല്ല എരിവുള്ള ഭക്ഷണം കഴിച്ചു. അക്കൂട്ടത്തിൽ എരിവുള്ള സോസ് നല്ല പോലെ കഴിച്ചു. വൈകാതെ തന്നെ ഭാര്യയുമൊത്ത് ലൈംഗികബന്ധത്തിലേർപ്പെട്ടു. ഭാര്യയ്ക്ക് വദനസുരതം ചെയ്തതാണ്. ലൈംഗികാവയവത്തിൽ പൊള്ളലേറ്റതിനു സമാനമായ നീറ്റലാണ് അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തി മരുന്നു പ്രയോഗിച്ചിട്ടേ അതു മാറിയുള്ളൂ...’

2. പലപ്പോഴും പലരുടെയും മലാശയത്തിൽ നിന്ന് പലതരം വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ ഭാഷയിൽ അവയെ ‘റെക്ടൽ ഫോറിൻ ബോഡി’ എന്നു പറയും. അനുവാദമില്ലാതെ മലാശയത്തിലേക്കു കടന്ന സംഗതികൾ തന്നെ. ഒരിക്കൽ ഒരു പിങ്ക് സോഫ്റ്റ്ബോളും മറ്റൊരാളിൽ നിന്ന് വലിയൊരു ഉരുളക്കിഴങ്ങുമാണ് മലാശയത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കേണ്ടി വന്നത്...!’– ന്യൂയോർക്കിലെ പ്ലാസ്റ്റിക് സർജൻ ജോഷ്വ സക്കർമേന്റെ വാക്കുകൾ

3. കലിഫോർണിയയിലെ എമർജൻസി ഫിസിഷ്യൻ ഡേവിഡ് മേയേഴ്സ് പറഞ്ഞത് പോപ്പിങ് കാൻഡി എന്ന മിഠായിയുടെ കഥയാണ്. വെള്ളത്തിലിട്ടാൽ കുമിളകളുയർത്തുന്ന തരം മിഠായി. വായിലിട്ടാൽ അവിടെക്കിടന്ന് ‘പൊട്ടിത്തെറിക്കുന്ന’ തരത്തിലുള്ള ഈ മിഠായി പാശ്ചാത്യരാജ്യങ്ങളിൽ പ്രശസ്തമാണ്. വദനസുരതത്തിനിടെ ഭർത്താവ് വായിൽ പോപ്പിങ് കാൻഡി വച്ചതാണു പ്രശ്നമായത്. ഇത് ഭാര്യയുടെ ലൈംഗികാവയവത്തിൽ അസ്വസ്ഥത സൃഷ്ടിച്ചതോടെ ആശുപത്രിയിലെത്തിക്കേണ്ടി വന്നു. ഇരിക്കപ്പൊറുതി ഇല്ലാത്ത മട്ടിലാണ് ആ വനിത ആശുപത്രിയിലേക്കു വന്നതെന്നു പറയുന്നു ഡേവിഡ്.

4. ലൈംഗികാവയവത്തിൽ മുറിവുകളുമായാണ് അയാൾ ആശുപത്രിയിലെത്തിയത്. വാഹനാപകടത്തിൽപ്പെട്ട് പോസ്റ്റിലിടിച്ചാണെന്നാണ് ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ ഇലിനോയ്സിലെ യൂറോളജി സ്പെഷലിസ്റ്റ് റോബർട് ഹാർട്മേന് ഉറപ്പായിരുന്നു ഇത് അത്തരത്തിൽ സംഭവിച്ചതല്ലെന്ന്. ഭാര്യയെ മാറ്റി നിർത്തി ചോദിച്ചപ്പോൾ സത്യം പുറത്തുവന്നു– ഒരു അഭിസാരികയുമായി അൽപം ആവേശം കാണിച്ചതാണ്. കൈവിട്ടുപോയി. ഫലമോ ലൈംഗികാവയവത്തിൽ നിറയെ മുറിവും!

5. റോബർട് ഹാർട്മേൻ തന്നെ പറഞ്ഞ മറ്റൊരു കഥ ഇങ്ങനെ: കോളജ് വിദ്യാർഥി ആശുപത്രിയിലെത്തിയത് ലൈംഗികാവയവത്തിൽ നിറയെ മുറിവുകളുമായാണ്. അതാകട്ടെ പഴുത്തു തുടങ്ങിയിരിക്കുന്നു. ആരോ മാന്തിയതു പോലെയായിരുന്നു പാടുകൾ. ഏറെ ചോദിച്ചിട്ടാണ് പുള്ളിക്കാരൻ കാര്യം പറഞ്ഞത്. പല്ലിൽ ക്ലിപ്പിട്ട പെൺകുട്ടി വദനസുരതം നടത്തിയതാണ്. അതുവഴി ചെറിയ മുറിവുകളുണ്ടായി. അതു കാര്യമാക്കിയില്ല. പക്ഷേ ക്ലിപ്പിലെ ഭക്ഷണത്തിലും മറ്റും പറ്റിപ്പിടിച്ചിരുന്ന രോഗാണുക്കളും ബാക്ടീരിയങ്ങളും കൂട്ടത്തോടെ ആക്രമിച്ചതാണ് പണി തന്നത്!

6. അറുപതുകാരെ ചികിത്സിച്ച കഥയും പറഞ്ഞു ഡേവിഡ് ഹാർട്മേൻ. അയാളുടെ ലിംഗത്തെ ചുറ്റിവരിഞ്ഞ്  വിവാഹമോതിരമിരുന്നതാണു പ്രശ്നമായത്. വാർധക്യത്തിലെത്തിയതോടെ പഴയ പോലെ ഉദ്ധാരണം ലഭിക്കുന്നില്ലെന്ന പരാതിക്കാരനായിരുന്നു പ്രസ്തുത വ്യക്തി. ഓൺലൈനിൽ തിരഞ്ഞപ്പോൾ ലിംഗത്തിൽ ‘വളയമിടുന്ന’ ഒരു രീതിയെപ്പറ്റി കേട്ടു. അങ്ങനെ പരീക്ഷിച്ചതാണ്. സംഗതി പക്ഷേ അവിടെ കുടുങ്ങിപ്പോയി. രക്തയോട്ടം നിലച്ച് ലൈംഗികാവയവം നിർജീവമാകുന്ന അവസ്ഥ വരെയെത്തി. അവസാനം അഗ്നിശമന സേനയും മെഡിക്കൽ വിദഗ്ധരും ഒരുപോലെ പരിശ്രമിച്ചാണ് മോതിരം അറുത്തുമാറ്റിയത്! 

Read More : Health and Sex