വെളിച്ചെണ്ണ എങ്ങനെ ദോഷമാകും?

പാചകത്തിൽനിന്ന് ഇനി വെളിച്ചെണ്ണ ഒഴിവാക്കിക്കൊള്ളൂ. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പു നൽകുകയാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകൾ (Saturatde fat) അടങ്ങിയിട്ടുണ്ടത്രേ. ഇതാകട്ടെ ഒലിവ് ഓയിലിൽ ഉള്ളതിന്റെ ആറിരട്ടിയാണ്. ഹൃദ്രോഗരോഗ സാധ്യത കൂട്ടുന്ന ചീത്ത കൊളസ്ട്രോളിന്റെ പ്രധാന കാരണക്കാരൻ ഈ പൂരിത കൊഴുപ്പാണ്.

പന്നിക്കൊഴുപ്പിലും ബട്ടറിലും ഉള്ളതിനെക്കാൾ ഉയർന്ന അളവിൽ പൂരിതകൊഴുപ്പ് ആരോഗ്യദായകമെന്നു കരുതി വിറ്റഴിക്കപ്പെടുന്ന വെളിച്ചെണ്ണയിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 

എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ?

പഠനങ്ങളനുസരിച്ച് വെളിച്ചെണ്ണയിൽ 82 ശതമാനം പൂരിത കൊഴുപ്പുണ്ട്. പന്നിക്കൊഴുപ്പിൽ 39 ഉം ബീഫ് ഫാറ്റിൽ 50 ഉം ബട്ടറിൽ 63 ഉം ശതമാനവുമാണ് പൂരിതകൊഴുപ്പ്.

ബട്ടർ, ചീസ്, റെഡ് മീറ്റ്, മറ്റു മാംസഭക്ഷണങ്ങൾ എന്നിവ കുറയ്ക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നു. ചീത്ത കൊളസ്ട്രോൾ കൂടുന്നത് രക്തധമനികളിൽ പ്ലേക്ക് അടിഞ്ഞു കൂടാൻ കാരണമാകും. ഇത് ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും.  അതുകൊണ്ട് പൂരിതകൊഴുപ്പ് കൂടുതലടങ്ങിയ റെഡ് മീറ്റ്, വറുത്ത ആഹാരങ്ങൾ, മധുര പലഹാരങ്ങൾ, വെളിച്ചെണ്ണ എന്നിവയ്ക്കു പകരം അപൂരിത കൊഴുപ്പ്് അടങ്ങിയിട്ടുള്ള ആരോഗ്യദായകമായ ഭക്ഷണങ്ങൾ ശീലമാക്കാൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നു.

Read more : ആരോഗ്യവാർത്തകൾ