Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാതൽ മുടക്കല്ലേ പണി പാളും!

breakfast

തിരക്കുകൾക്കിടയിൽ പലരും എളുപ്പം വേണ്ടെന്നുവയ്ക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. രാവിലെ വീട്ടിൽ നിന്ന് ഓഫിസിലേക്കോ സ്കൂളിലേക്കോ പുറപ്പെടുമ്പോൾ പലർക്കും പ്രഭാതഭക്ഷണത്തിന് നേരം കിട്ടാറില്ല. ചിലർ രാവിലത്തെ ഭക്ഷണം ഒരു ചായയിലോ കാപ്പിയിലോ ഒതുക്കും. എന്നാൽ ഡോക്ടർമാർ പറയുന്നത് ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ്. കാരണങ്ങൾ ഇതാ

∙ അമിതവണ്ണം കുറയ്ക്കാം

പ്രഭാതഭക്ഷണം ശീലമാക്കുന്നവർക്ക് അമിതവണ്ണം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. രാവിലെ വേണ്ടത്ര ഭക്ഷണം കഴിച്ചവർക്ക് ഉച്ചനേരമാകുമ്പോൾ പാകത്തിന് വിശപ്പ് മാത്രമേ അനുഭവപ്പെടുകയുള്ളു. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവർ ഉച്ചയ്ക്ക് വലിച്ചുവാരിത്തിന്നാൻ സാധ്യത കൂടുതലാണ്. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു.

ആക്റ്റീവാകാൻ ബ്രേക്ക്ഫാസ്റ്റ്

∙ ദിവസം മുഴുവൻ ആക്ടീവ്

രാവിലെ ഭക്ഷണം കഴിക്കുന്നവർക്ക് ദിവസം മുഴുവൻ വളരെ ചുറുചുറുക്കോടെയിരിക്കാൻ കഴിയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ ജോലിസമയത്തും ക്ലാസിലും പെട്ടെന്ന് ഉറക്കം തൂങ്ങാൻ സാധ്യത കൂടുതലാണ്.

∙ ഷുഗർ നില സുരക്ഷിതം

രാവിലെ മുടങ്ങാതെ ഭക്ഷണം കഴിക്കുന്നവർക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായി നിലനിർത്താൻ സാധിക്കുന്നു.

പ്രാതലിനു കഴിക്കാം രുചികരമായ രണ്ടു വിഭവങ്ങൾ

∙ വ്യായാമശേഷം ഭക്ഷണം

രാവിലെ യോഗയോ ജോഗിങ്ങോ മറ്റു വ്യായാമങ്ങളോ കഴിഞ്ഞുവരുന്നവരുടെ ശരീരം ഭക്ഷണം ആവശ്യപ്പെടുന്നവിധം തളർന്ന അവസ്ഥയിലായിരിക്കും. അവർ ഭക്ഷണം കഴിച്ച ശേഷം മാത്രമേ ദൈനംദിന ജോലികളിലേക്കു മടങ്ങാവൂ. വ്യായാമത്തിലൂടെ നഷ്ടപ്പെടുത്തിയ ഊർജം ശരീരത്തിന് തിരിച്ചുനൽകാൻ പ്രഭാതഭക്ഷണം അനിവാര്യമാണ്.