വെള്ളം കുടിക്കേണ്ടതെപ്പോൾ?

കുടിവെള്ളത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്കറിയാം. പണച്ചെലവില്ലാത്ത എന്നാൽ നമുക്കേറ്റവും ആവശ്യമായ കുടിവെള്ളം എപ്പോഴാണ്, എങ്ങനെയാണ് കുടിക്കേണ്ടത് എന്നതിനെപ്പറ്റിയൊന്നും ശരിയായ അറിവു നമുക്കില്ല. എട്ടു മുതൽ പന്ത്രണ്ട് ഗ്ലാസ് വെള്ളം വരെ ഒരു ദിവസം കുടിക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ എങ്ങനെ എപ്പോൾ വെള്ളം കുടിക്കുന്നു എന്നുള്ള അറിവ് ശാരീരികാരോഗ്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

1. അതിരാവിലെ ഉറക്കമുണർന്നയുടൻ തന്നെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാൻ ഇതു സഹായിക്കും.

2. ആഹാരത്തിന് 30 മിനിറ്റു മുൻപ് വെള്ളം കുടിക്കുന്നത് ദഹനം സുഗമമായി നടക്കാൻ സഹായിക്കും.

3. കുളിക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം ശരിയായ രീതിയിൽ നിലനിർത്താൻ നല്ലതാണ്.

4. ഒരു കാരണവശാലും ദാഹിച്ചിരിക്കരുത് .ദിവസം മുഴുവൻ വെള്ളം അൽപാൽപമായി കുടിച്ചു കൊണ്ടിരിക്കുക. നിർജലീകരണം ഒഴിവാക്കാൻ ഇതു സഹായിക്കും.

5. വ്യായാമത്തിനു മുൻപും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുക. വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ ശരീരത്തിൽ നിന്നും ജലനഷ്ടമുണ്ടാകുന്നതിനാലാണിത്.

6. പുറത്തേക്കിറങ്ങുമ്പോഴും അതിനു ശേഷവും വെള്ളം കുടിക്കുക. രോഗം പരത്തുന്ന ചിലയിനം വൈറസുകളെ പ്രതിരോധിക്കാൻ ഇതു സഹായിക്കും.

7. ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അന്നേ ദിവസത്തെ ജലനഷ്ടം നികത്താൻ ഇതാവശ്യമാണ്.