Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിവെള്ളത്തിലും വേണം ശ്രദ്ധ

Drinking water

പ്രളയത്തിൽ അകപ്പെട്ട് അഭയകേന്ദ്രങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും കഴിയുന്നവർ ആരോഗ്യകാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതാണ്. രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാഹചര്യം കൂടുതലായതിനാൽ ചില കാര്യങ്ങളിൽ അതീവശ്രദ്ധ കൊടുക്കാം.

∙ കിണറുകളിൽ നിന്നുളള വെള്ളമായാലും മലിനമാകാനുള്ള സാഹചര്യം കൂടുതലായതിനാൽ തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ

∙ ഒഴുകി വരുന്ന വെള്ളം ഒരിക്കലും കുടിക്കരുത്. ഇതിൽ  മലിനവസ്തുക്കൾ കലർന്നിട്ടുണ്ട്.

∙ ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും മുൻപ് കൈകൾ നല്ലരീതിയിൽ വൃത്തിയാക്കണം.

∙ രുചിവ്യത്യാസമോ നിറവ്യത്യാസമോ ഉള്ള വെള്ളം ഒരിക്കലും കുടിക്കാൻ ഉപയോഗിക്കരുത്

∙ വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങൾ വെള്ളത്തിലൂടെയാണ് പകരുന്നത്. അതിനാൽ കുടിക്കാനുപയോഗിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

വെള്ളം എങ്ങനെ സുരക്ഷിതമാക്കാം

∙ ഒരു കഷണം വൃത്തിയുള്ള കോട്ടൺതുണി ഉപയോഗിച്ച് അരിച്ച് വെള്ളം ഉപയോഗിക്കാം.

∙ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഒരു മിനിറ്റ് വെട്ടിത്തിളപ്പിക്കുക

∙ ഈ വെള്ളം തണുപ്പിച്ച് ഉപയോഗിക്കാം

ഇതിനുള്ള സൗകര്യം ലഭ്യമല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ നാലു തുള്ളി ദ്രവരൂപത്തിലുള്ള ബ്ലീച്ചിങ്പൗഡർ ചേർത്ത് ഉപയോഗിക്കാം. അല്ലെങ്കിൽ കവറിനു പുറത്തു നൽകിയിരിക്കുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് ക്ലോറിൻ, അയഡിൻ ടാബ്‍ലറ്റുകൾ ചേർത്ത് വെള്ളം ശുദ്ധമാക്കാം.

ഈ സൊല്യൂഷനുകൾ ചേർത്ത ശേഷം 30 മിനിറ്റ് കഴിയുമ്പോൾ ക്ലോറിന്റെ മണം വരികയാണെങ്കിൽ വെള്ളം ശുദ്ധമാണ്. അഥവാ മണം വരുന്നില്ലെങ്കിൽ കുറച്ചുകൂടി മിശ്രിതം ചേർക്കാം. അഥവാ ക്ലോറിന്റെ മണം വരുന്നില്ലെങ്കിൽ ഈ വെള്ളം ഉപേക്ഷിക്കുന്നതാകും നല്ലത്. 

Read More : Health News