Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞപ്പിത്തം; കുടിവെള്ളത്തിൽ വേണം അതിശ്രദ്ധ

hepatitis

കോട്ടയം ജില്ലയിൽ വരൾച്ചയ്ക്കൊപ്പം മഞ്ഞപ്പിത്തവും വ്യാപകമായതോടെ ശുദ്ധജല ടാങ്കറുകളിലെ ജലപരിശോധനയുമായി ആരോഗ്യവകുപ്പ് രംഗത്ത്. വരും ദിവസങ്ങളിൽ ടാങ്കുകളിൽ വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ സാംപിൾ പരിശോധിക്കാനാണു തീരുമാനം. 

ജലക്ഷാമം തുടങ്ങിയതോടെ നൂറുകണക്കിനു ടാങ്കർലോറികളാണു ജലവിതരണം നടത്തുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസ് നേടി ശുദ്ധജലം വിതരണം ചെയ്യുന്നത് വളരെ കുറച്ചു കേന്ദ്രങ്ങൾ മാത്രമാണ്. ജില്ലയിലെ പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമായതോടെയാണ് ടാങ്കർ ലോറികളിലെ ശുദ്ധജല പരിശോധനയും ആരോഗ്യവകുപ്പ് കർശനമാക്കുന്നത്.