അമിതമായി ഇന്റർനെറ്റ് ഉപയോഗിച്ചാൽ ബിപി സൗജന്യം

Image Courtesy : Vanitha Magazine

മണിക്കൂറുകളോളം ഇന്റർനെറ്റിനു മുന്നിൽ ചെലവഴിക്കുന്ന ചെറുപ്പക്കാർക്ക് അമിത ഭാരവും ബിപിയും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ആഴ്ചയിൽ 14 മണിക്കൂറിലധികം നെറ്റിനു മുന്നിലിരിക്കുന്ന ടീനേജുകാർക്കാണ് ബിപി സാധ്യത കൂടുതൽ. യുഎസിലെ ഹെൻറിഫോർഡ് ഹോസ്പിറ്റലിലെ ആൻഡ്രിയ ബഷ്റോയും കൂട്ടരുമാണ് പഠനത്തിനു പിന്നിൽ.

14നും 17നും ഇടയിൽ പ്രായമുള്ള സ്ഥിരമായി നെറ്റുപയോഗിക്കുന്ന 335 പേരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ആഴ്ചയിൽ 25 മണിക്കൂറിലധികം നെറ്റുപയോഗിക്കുന്നവർ ഇതിലുൾപ്പെട്ടിരുന്നു. അമിതമായി നെറ്റുപയോഗിക്കുന്ന 26 പേരിൽ രക്തസമ്മർദം ഉയർന്ന നിലയിലായിരുന്നു. 46 ശതമാനം ആളുകൾ അമിതവണ്ണം ഉള്ളവരും.

ബി.പി കുറയ്ക്കാൻ എട്ട് എളുപ്പ മാർഗങ്ങൾ

സോഷ്യൽ മീഡിയയും വിഡിയോ ഗെയിമുമെല്ലാം യുവതീയുവാക്കളെ നെറ്റിനുമുന്നിൽ തളച്ചിട്ട് യൗവനാരംഭത്തിലേ രോഗങ്ങൾക്ക് അടിമപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ചെറുപ്പക്കാർ അധികസമയം കംപ്യൂട്ടറിനു മുന്നിൽ മാത്രം ചിലവഴിക്കാതെ ശാരീരിക വ്യായാമങ്ങൾക്കും പ്രാധാന്യം കൊടുക്കണമെന്ന് ഗവേഷകർ പറയുന്നു.

ജേർണൽ ഓഫ് സ്കൂൾ നഴ്സിങ് ആണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.