ഇതൊന്നും ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ..

സാധാരണയായി ഒട്ടുമിക്ക പഴവർഗങ്ങളും പച്ചക്കറികളും നാം ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. വാസ്തവത്തിൽ അതൊരു വിഡ്ഢിത്തം തന്നെയാണ്. കാരണം എല്ലാ ഭക്ഷ്യവസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നവയല്ല. ഭക്ഷ്യവസ്തുക്കൾ പെട്ടെന്ന് കേടാകാനേ ഇതുപകരിക്കൂ എന്ന കാര്യം മറക്കരുത്.

ഫ്രിഡ്ജിൽ സൂക്ഷിക്കരുതാത്ത ഏതാനും ഭക്ഷണ സാധനങ്ങൾ

തക്കാളി: മിക്ക വീട്ടമ്മമാരും തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. തക്കാളി സൂക്ഷിക്കാനുള്ള സ്ഥലമല്ല റഫ്രിജറേറ്റർ. തക്കാളിയുടെ രുചി നഷ്ടപ്പെടുത്താൻ ഇതിടയാക്കും.

ആപ്പിൾ : തക്കാളിയെ പോലെ തന്നെ ആപ്പിളും എല്ലാവരും ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. ആപ്പിളിന്റെ ആകൃതിയും രുചിയും മാറാൻ ഇതിടയാക്കും. ഇനി നിങ്ങൾക്ക് തണുത്ത ആപ്പിൾ കഴിക്കണമെന്നുണ്ടെങ്കിൽ കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് ഫ്രിഡ്ജിൽ വയ്ക്കാം. ആപ്പിൾ മാത്രമല്ല ഏത്തപ്പഴം, സി ട്രസ് ഫ്രൂട്ട്, ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങളും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല.

സവാള : സവാള, ഉള്ളി , വെളുത്തുള്ളി എന്നിവ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവയുടെ സ്വാദ് നഷ്ടപ്പെടുകയും പെട്ടെന്ന് കേടാവുകയും ചെയ്യും.

ഉരുളക്കിഴങ്ങ് : ഫ്രിഡ്ജിൽ വച്ചാൽ ഉരുളക്കിഴങ്ങിന്റെ രുചി പെട്ടെന്ന് മാറാൻ ഇടയുള്ളതിനാൽ പുറത്തു സൂക്ഷിക്കുന്നതാണു നല്ലത്.

ഇവ കൂടാതെ സ്ക്വാഷ്, ജാം, അച്ചാറുകൾ എന്നിവയും ഫ്രിഡ്ജിൽ സൂക്ഷിക്കാതെ പുറത്തെ താപനിലയിൽ സൂക്ഷിക്കുന്നതു തന്നെയാണ് അഭികാമ്യം.