Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്യൂരിഫയറുകൾ വെള്ളം ശുദ്ധീകരിക്കുമ്പോൾ

water-purifier

കുടിവെള്ളം ശുദ്ധമാക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം എടുത്തു പറേയണ്ടതില്ല. ഈ പ്രക്രിയയ്ക്ക് നമ്മെ സഹായിക്കുന്ന ഉപകരണമാണ് വാട്ടർ ഫിൽറ്ററുകൾ അഥവാ വാട്ടർ പ്യൂരിഫയറുകൾ. ആശുപത്രികളിലും വീടുകളിലും എന്നുവേണ്ട മിക്ക ഇടങ്ങളിലും വാട്ടർ ഫിൽറ്ററുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

വിവിധ ശുദ്ധീകരണ പ്രക്രിയകൾ

ഇത്തരം ഉപകരണങ്ങളിൽ വെള്ളം ശുദ്ധ‍‍ീകരിക്കാൻ നിരവധി മാർഗങ്ങൾ ഉണ്ട്. അവ അറിയാം.

കാൻഡിൽ ഫിൽറ്റർ (candle filter) വെള്ളത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന പദാർഥങ്ങളെ മാറ്റി വെള്ളം ശുദ്ധീകരിക്കുന്നു)

ആക്റ്റിവേറ്റ‍ഡ് ചാർക്കോൾ (Activated Charcoal) കാർബൺ അഥവാ കരിവെള്ളത്തിൽ നിന്നു ദുഷിച്ച മണം, രുചി, നിറം എന്നിവയ്ക്കു കാരണമായ വസ്തുക്കളെ വലിച്ചെടുത്ത് തെളിമയുള്ള ശുദ്ധമായ വെള്ളം പുറത്തുവിടുന്നു.

അൾട്രാവൈലറ്റ് ഫിൽട്രേഷൻ (Ultraviolet Filtration) യു വി വെളിച്ചത്തില‍ൂടെ കടന്നുവരുമ്പോൾ വെള്ളത്തിൽ നിന്നു ഹാനികരങ്ങളായ വൈറസുകൾ, ബാക്ടീരിയകൾ ( E coli, salmonella, hepatitis virus)എന്നിവയെ തുടച്ചു നീക്കി വെള്ളം സുരക്ഷിതമാക്കുന്നു.

ഒാസോൺ– ജലശുദ്ധീകരണത്തിനുള്ള ഒാസോൺ ഉൽപ‍ാദിപ്പിക്കുന്നത് അന്തരീക്ഷവായുവിനെ ശക്തിയേറിയ വൈദ്യുതിമേഖലയിലൂടെ കടത്തിവിട്ടാണ്. വെള്ളത്തിനെ അണുവിമുക്തമാക്ക‍ുന്ന ഏറ്റവും നല്ലതും ചെലവുകുറഞ്ഞതുമായ മാർഗമാണിത്.

റിവേഴ്സ് ഒാസ്മോണിസ് (Reverse Osmosis) മെംബ്റേൻ അടിസ്ഥാനമായ ഫിൽട്രേഷൻ‌ പ്രക്രിയയിലൂടെയാണിത് സാധ്യമാകുന്നത്. അതിസമ്മർദത്തിനു വെള്ളം കാഠിന്യം കൂടിയ ഉപ്പ് ലായനിയിൽ നിന്ന‍ു നേർപ്പിച്ച ഉപ്പു ലായനിയിലേക്ക് തള്ളിവിടുകയാണു ചെയ്യുന്നത്. ലവണങ്ങൾ നീക്കം ചെയ്യുന്നതു കൂടാതെ മറ്റു മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു.

മേൽപറ‍ഞ്ഞ ഫിൽട്രേഷൻ‌ രീതികളെ കൂടാതെ ചില ഫിൽറ്ററുകളിൽ ബയോകോട്ട് (Biocote) എന്ന ഒര‍ു സുരക്ഷാകവചം കൂടി ചേർത്തിട്ടുണ്ടാവും. ഇത് ഒരു അണുനാശിനി തന്നെയാണ്. പൂർണമായും അണുവിമുക്തമായ ജലം പുറത്തേക്ക് വിടുന്നു എന്നാണിതിന്റെ അവകാശവാദം. ഇതു കൂടാതെ ചൂടുവെള്ളം, തണുത്തവെള്ളം, സാധാരണ താപനിലയിലുള്ളത് എന്നീ സംവിധാനത്തോടുകൂടിയ വാട്ടർ പ്യൂരിഫയറുകളും ഇന്നു ലഭിക്കും .

തിരഞ്ഞെടുക്കുമ്പോൾ

ജലസ്രോതസ്സിന്റെ ഗുണനിലവാരമനുസരിച്ചാണു ഫിൽറ്റർ തിരഞ്ഞെടുക്കേണ്ടത്. വാട്ടർ ഫിൽറ്റർ വാങ്ങുന്നതിനു മുമ്പായി ജലസ്രോതസ്സിലെ വെള്ളത്തിന്റെ സാംപിൾ അനാലിസിസിനായി അയയ്ക്കണം. ടെസ്റ്റ് റിപ്പോർട്ടിന് അനുസരിച്ച ഫിൽറ്ററേഷൻ രീതി ഉചിതമായത് കണ്ടുപിടിക്കണം.

വലിയ വാട്ടർട്രീറ്റ്മെന്റ് പ്ലാൻറിൽ നിന്നു വീടുകളിലേക്കും മറ്റും പൈപ്പ് ലൈൻ വഴിയെത്തുന്ന വെള്ളം (മുനിസിപ്പാലിറ്റി, കോർപറേഷൻ ശുദ്ധജലവിതരണം) മുമ്പേതന്നെ ക്ലേ‍ാറിനേറ്റ് ചെയ്തു ശുദ്ധീകരിച്ചതാവും. വീണ്ടു റിവേഴ്സ് ഒാസ്മോണിസ് പേ‍ാലുള്ള കഠിനമായ രീതിയുടെ ആവശ്യമില്ല. എന്നാൽ കുഴൽകിണറിൽ നിന്നുള്ള വെള്ളത്തിൽ വിവിധതരം ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്നത് വെള്ളത്തിന്റെ കാഠിന്യം വർധിപ്പിക്കുമെന്നതു കൊണ്ട് റിവേഴ്സ് ഒാസ്മോണിസ് ഉള്ള ഫിൽറ്റർ വേണ്ടിവരും. യുവിഫിൽറ്ററിലും ഒസോൺ ഫിൽറ്ററിലും മെഷീനിനകത്ത് ജലധാരയുമായ‍ി എത്ര നേരം യൂവി ലൈറ്റും ഒാസേ‍ാണും സമ്പർക്കത്തിൽ വരുന്നതിനെ ആശ്രയിച്ചാണു ശുദ്ധീകരണതോതു കണക്കാക്കുന്നത്.

പ്യൂരിഫയറിൽ നിന്നു ക‍ിട്ടുന്ന വെള്ളം വീണ്ടും തിളപ്പിക്കുന്നത് അനാവശ്യ ഊർജനഷ്ടമുണ്ടാക്കും. എന്നാൽ മഴക്കാലങ്ങളിലും മഞ്ഞപ്പിത്തം തുടങ്ങിയവ പകർച്ചവ്യാധികളായി പടരുന്ന സാഹചര്യങ്ങളിലും പ്യൂരിഫയറിൽ നിന്നു കിട്ടുന്ന വെള്ളം വീണ്ടും തിളപ്പിച്ച് ഉപയോഗിക്കേണ്ടതായും വരും.

ഡോ.ബി. സുമാദേവി

ഇ.എസ്.െഎ ഹോസ്പിറ്റൽ. ഉദ്യേ‍ാഗമണ്ഡൽ, എറണാകുളം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.