Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒതുങ്ങിയ അരക്കെട്ടിന് ത്രികോണാസനം

ഈ ആസനം ചെയ്യുന്നതു പുറത്തെയും അടിവയറിലെയും നാഡീഞരമ്പുകളെയും പേശികളെയും ബലിഷ്ഠമാക്കും. അതോടൊപ്പം അരക്കെട്ട് ഒതുങ്ങി ഭംഗിയുള്ളതുമാകും.

ചെയ്യുന്ന വിധം:
ഇരു കാലും മൂന്നടിയോളം അകത്തിവച്ചു നട്ടെല്ലു നിവർന്നു നിൽക്കുക. അതോടൊപ്പം കൈ രണ്ടും ശരീരത്തിന് ഇരുവശത്തേക്കും നീട്ടി തറയ്ക്കു സമാന്തരമായി കമഴ്ത്തിപ്പിടിക്കുക. ഈ നിലയിൽ ദീർഘമായി ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ടു ശരീരം മുഴുവനായും വലതു വശത്തേക്കു തിരിക്കുകയും ചെയ്യുക. ശ്വാസമെടുത്തുകൊണ്ടു നിവർന്നു വരികയും വീണ്ടും ശ്വാസം വിട്ടുകൊണ്ട് ഇടതുവശത്തേക്കു തിരിക്കുകയും ചെയ്യുക. ഇതേ പോലെ ഇരുവശങ്ങളിലേക്കും മാറിമാറി അഞ്ചോ ആറോ തവണ ആവർത്തിക്കാം. ഇങ്ങനെ ശരീരം തിരിയുമ്പോൾ കൈ രണ്ടും ഒരേ നേർരേഖയിലാകണം.

Read More : Health and Yoga