Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് നാളെയുടെ വീട്!

futuristic-house-kodiyeri ഫ്ലൂയിഡ് ഡിസൈനാണ് വീടിന്റെ തീം ആയി തിരഞ്ഞെടുത്തത്. ഒരു ദ്രാവകം ഒഴുകുന്ന പോലെ, ഇടമുറിയാതെ കാഴ്ച ലഭിക്കുന്ന ഡിസൈനാണ് ഇതിന്റെ സവിശേഷത.

കണ്ണൂർ ജില്ലയിലെ കോടിയേരിയിൽ 21 സെന്റിൽ 5000 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. പതിവ് ശൈലികളിൽ നിന്നും വേറിട്ടു നിൽക്കണം, കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തളത്തിലെത്തണം എന്നീ ആവശ്യങ്ങളായിരുന്നു ഉടമസ്ഥനുണ്ടായിരുന്നത്. അതുകൊണ്ട് ഫ്യൂച്ചറിസ്റ്റിക്ക് ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തത്.

futuristic-house-kodiyeri-landscape

യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഫ്ലൂയിഡ് ഡിസൈനാണ് വീടിന്റെ തീം ആയി തിരഞ്ഞെടുത്തത്. ഒരു ദ്രാവകം ഒഴുകുന്ന പോലെ, ഇടമുറിയാതെ കാഴ്ച ലഭിക്കുന്ന ഡിസൈനാണ് ഇതിന്റെ സവിശേഷത. ഇതിനായി കോർണറുകൾ പരമാവധി ദൃശ്യമാകാതെ ഉൾക്കൊള്ളിച്ചിരിക്കുന്നു. എലിവേഷനിൽ വിവിധ ജ്യാമിതീയ രൂപങ്ങളുടെ സങ്കലനവും കാണാം. 

futuristic-house-kodiyeri-exterior

വീട്ടിനകത്തേക്ക് കയറുമ്പോൾ ആദ്യം കാഴ്ച പതിക്കുന്നത് അനുഗ്രഹം ചൊരിയുന്ന ബുദ്ധപ്രതിമയിലേക്കാണ്. ഇതിനു മുകളിൽ തൂക്കുവിളക്കുകൾ നൽകി ഇല്യുമിനേറ്റ് ചെയ്തിട്ടുണ്ട്. ഇതിനു പിറകിലായി ലിഫ്റ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.

futuristic-house-kodiyeri-budha

ഓപ്പൺ ശൈലിയിൽ ഇന്റീരിയർ ക്രമീകരിച്ചിരിക്കുന്നു, ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നു. ഓരോ ഇടങ്ങളെയും വേർതിരിക്കാൻ പല ലെവലുകളിലാണ് ഫ്ളോറിങ് ചെയ്തിരിക്കുന്നത്. വെള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. 

futuristic-house-kodiyeri-hall

പ്രധാന തറനിരപ്പിൽനിന്നു നാലുപടികൾ മുകളിലായാണ് ഫോർമൽ ലിവിങ് ഏരിയ ഒരുക്കിയത്. ഇന്റീരിയർ തീമിനോട് അലിഞ്ഞുചേരുന്ന വൈറ്റ് റെക്സിൻ സോഫ യൂണിറ്റുകളാണ് ഇവിടെ നൽകിയത്. വശങ്ങളിൽ ഭിത്തി ലൈറ്റ് ഗ്രീൻ തീമിൽ ഹൈലൈറ്റ് ചെയ്തു. ഈ ഭിത്തികളിൽ നിറയെ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ അലങ്കരിക്കുന്നു.

futuristic-house-kodiyeri-photo-wall

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. എംഡിഎഫിൽ വൈറ്റ് ലാമിനേറ്റ് പെയിന്റ് നൽകി ഒരുക്കിയ സെമി പാർടീഷൻ ഊണുമുറിക്ക് സ്വകാര്യത നൽകുന്നു.

futuristic-house-kodiyeri-dining-table
futuristic-house-kodiyeri-dining

ഇതിനു സമീപം ഒരു പാൻട്രി സ്‌പേസും ക്രമീകരിച്ചിട്ടുണ്ട്. നാനോവൈറ്റ് കൊണ്ടാണ് ഇതിന്റെ കൗണ്ടർടോപ്പ്. ഇതിനു പിറകിലായി പ്രധാന അടുക്കള.

futuristic-house-kodiyeri-dining-table
futuristic-house-kodiyeri-open-kitchen

ഊണുമുറിയുടെ വശത്തെ സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാൽ പാഷ്യോ സ്‌പേസിലേക്കെത്താം. ഒരേസമയം സുരക്ഷയും സ്വകാര്യതയും നൽകാൻ ഇവിടെ ജിഐ ഫ്രയിമുകൾ കൊണ്ട് ഭിത്തിയിൽ ലൂവറുകൾ നൽകിയത് ശ്രദ്ധേയമാണ്.

futuristic-house-kodiyeri-patio

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. താഴെ ഒന്നും മുകളിൽ രണ്ടും. എല്ലാത്തിനും അറ്റാച്ച്ഡ് ബാത്റൂം വാഡ്രോബ് എന്നിവ ക്രമീകരിച്ചു. വിശാലമാണ് മാസ്റ്റർ ബെഡ്‌റൂം. കിടക്കയുടെ ഹെഡ്ബോർഡിൽ റെക്സിൻ ക്ലാഡിങ് നൽകിയത് ശ്രദ്ധേയമാണ്. ഗ്ലാസ് ജനാലകൾ നൽകി അർധസുതാര്യമായ ശൈലിയിലാണ് ബാത്റൂം ഒരുക്കിയത്. 

futuristic-house-kodiyeri-bed

മുകളിലെ മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും സിറ്റ്ഔട്ടിലേക്കുള്ള ഭാഗത്ത് ഗ്ലാസ് ഫ്ളോറിങ് നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്. താഴെയുള്ള പാഷ്യോയുടെ കാഴ്ച ഇവിടെ നിന്നും ലഭിക്കും. 

lift-glass-flooring

വീട്ടിൽ സെൻട്രലൈസ്ഡ് എസി നൽകിയിട്ടുണ്ട്. വയറിങ് പുറത്തുകാണാതെ കൺസീൽഡ് ശൈലിയിൽ ചെയ്തിരിക്കുന്നു. ഇതിനെ മറച്ചുകൊണ്ടാണ് പലയിടത്തും ഫോൾസ് സീലിങ് നൽകിയിരിക്കുന്നത്. മുകൾനിലയിൽ ബാൽക്കണിയോട് ചേർന്ന് ഒരു മെസനൈൻ ഫ്ലോർ നൽകിയിട്ടുണ്ട്. ഇവിടെ സിറ്റിങ് ഏരിയ, ജിം എന്നിവയ്ക്കുള്ള സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ഭിത്തിയിൽ ഒരു ഓയിൽ പെയിന്റിങ്ങും കാണാം.

futuristic-house-kodiyeri-mezzanine

വൈറ്റ്- ഗ്രേ തീമിൽ പ്രധാന അടുക്കള. ബ്ലാക് ഗ്രാനൈറ്റ് കൊണ്ട് കൗണ്ടർടോപ്പ്. എംഡിഎഫ് കൊണ്ട് കബോർഡുകൾ നൽകി.

futuristic-house-kodiyeri-kitchen

വളരെ ലളിതമായ ഗോവണി. ജിഐ പൈപ്പ് കൊണ്ട് കൈവരികൾ തീർത്തു. ഇതിന്റെ താഴെ വരുംവിധം ഫാമിലി ലിവിങ് ഏരിയ ക്രമീകരിച്ചു.

അപ്പർ ലിവിങ് ഹോം തിയറ്ററായി ഉപയോഗിക്കാവുന്ന വിധമാണ് ക്രമീകരിച്ചത്. ഇവിടെ ഫോൾഡിങ് ഗ്ലാസ് ഡോർ നൽകി. ഇത് തുറന്നിട്ടാൽ വിശാലമായ അപ്പർ ലിവിങ് സ്‌പേസ്. അടച്ചാൽ സ്വകാര്യത നൽകുന്ന ഹോം തിയറ്റർ! 

futuristic-house-kodiyeri-home-theatre

മുറ്റം മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്തിരിക്കുന്നു. ഡ്രൈവ് വേ ഇന്റർലോക് ചെയ്തു. ബാക്കിയിടങ്ങളിൽ പുൽത്തകിടിയും മരങ്ങളുമൊക്കെ ലാൻഡ്സ്കേപ്പിനെ സജീവമാക്കുന്നു.

futuristic-house-kodiyeri-elevation

റോഡിന്റെ വശത്തായാണ് വീടിന്റെ സ്ഥാനം. അതിനാൽ പരമാവധി പുറംകാഴ്ച ലഭിക്കാനായി കോൺക്രീറ്റ് അടിത്തറ കെട്ടി അതിൽ വയർ മെഷുകൾ കൊണ്ടുള്ള വേലിയാണ് നൽകിയത്.

futuristic-house-kodiyeri-outside

മനസ്സിൽ ഊർജവും പ്രസന്നതയും നിറയ്ക്കുന്ന വാം ടോൺ ലൈറ്റിങ്ങാണ് വീടിനു നൽകിയിരിക്കുന്നത്. ഇത് രാത്രിയിൽ വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നു. 

futuristic-house-kodiyeri-night

ഡിസൈനിലെ ശ്രദ്ധേയഘടകങ്ങൾ 

  • ഒഴുകിയിറങ്ങുന്ന ഫ്ലൂയിഡ് ഡിസൈൻ.
  • പൊസിറ്റീവ് എനർജി നിറയ്ക്കുന്ന അകത്തളങ്ങൾ. ബുദ്ധപ്രതിമ, ക്യൂരിയോസ്...
  • ഓപ്പൺ ശൈലി, പല ലെവലുകളായി മുറികൾ.
  • വാം ടോൺ ലൈറ്റിങ്
Agesh,Soni Agesh,Akash അഗേഷും കുടുംബവും

Project Facts

Location- Kodiyeri, Kannur

Area- 5000 SFT

Plot- 21 cents

Owner- Agesh Kannoth

Designer- Amesh K

Aakruthi Designs, Kannur

Mob- 9747012288

Completion year- 2017

Read more on Futuristic House Design Green Home Fluid Design House Kerala ഭാവിയിലെ വീടുകൾ