27 ലക്ഷത്തിനു ഭംഗിയുള്ള വീട്; കാശും മുതലാണ്!

27-lakh-home-eelevation
SHARE

ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ് ചെലവു കുറഞ്ഞൊരു വീട്. എങ്ങനെ ചെലവു കുറച്ചു പൂർത്തിയാക്കാം എന്നുള്ളത് ഒരു വെല്ലുവിളിതന്നെയാണ്. കൃത്യമായ പ്ലാനിങ്ങും ബജറ്റും കയ്യിലുണ്ടെങ്കിലും അതു ശരിയായി പ്രാവർത്തികമാക്കാൻ മിടുക്കുള്ള ആർക്കിടെക്ടും വേണം.  ഇവിടെ ആഷിക്കിന് കുറഞ്ഞ ബജറ്റിൽ, എന്നാൽ ഭംഗിയുള്ള വീടായിരുന്നു ആവശ്യം. ഈ ആവശ്യം വളരെ കൃത്യമായിത്തന്നെ വാസ്തു കൺസ്ട്രക്‌ഷൻസിലെ ഫൈസൽ നേടിക്കൊടുത്തു. 1,780 സ്ക്വയർഫീറ്റിൽ 27 ലക്ഷം രൂപയ്ക്കാണ് പയ്യോളിയിലെ ഈ വീടു പണിപൂർത്തിയാക്കിയത്.

തലയെടുപ്പോടെ എലവേഷൻ

27-lakh-home-exterior

പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് ചതുരാകൃതി തിരഞ്ഞെടുത്തു. വീടിനെ ചുറ്റി റോഡ് പോകുന്നതിനാൽ ഇരുവശങ്ങളിൽനിന്നും കാഴ്ച സാധ്യമാക്കുംവിധമാണ് എലവേഷൻ കൊടുത്തത്. ഹൈറ്റ് കൂട്ടിയാണ് എലവേഷൻ ഡിസൈൻ. എക്സ്റ്റീരിയറിലെ സ്റ്റോൺ ക്ലാഡിങ്ങും പർഗോളയും ബോക്സ് പൈപ്പ് ഡിസൈനും എല്ലാം എലവേഷനു മാറ്റുകൂട്ടുന്ന ഡിസൈൻ എലമെന്റുകളാണ്. ഇങ്ങനെ ആരുടെയും ശ്രദ്ധയാകർഷിക്കുന്ന തരത്തിലാണ് എലവേഷന്റെ ആകെ മൊത്തം ഡിസൈൻ. ഗ്രേ–വൈറ്റ് നിറങ്ങൾക്കു കൂട്ടായി എക്സ്റ്റീരിയറിലെ ഗാർഡനിങ്ങും പ്രകൃതിയിലെ പച്ചപ്പും എല്ലാം മിഴിവേകുന്നുണ്ട്. 

സൗകര്യപ്രദമായ ഇന്റീരിയർ കാലികശൈലിയുടെ ചുവടു പിടിച്ചാണ് വീടിന്റെ സ്വീകരണമുറി മുതൽ ആകെ മൊത്തം അകത്തളങ്ങളുടെ ക്രമീകരണം. സ്ഥലസൗകര്യത്തിന്റെ പരിമിതികൾ മറികടക്കുന്ന തരത്തിൽ ആണ് അകത്തളങ്ങളൊരുക്കിയിട്ടുള്ളത്. 

27-lakh-home-payyoli-living

ന്യൂട്രൽ നിറങ്ങൾ മാത്രമാണ് ഇന്റീരിയറിൽ കൊടുത്തിരിക്കുന്നത്. എയർഹോൾ നൽകുന്നതിനു പകരം പർഗോള കൊടുത്തതു വീടിന്റെ ചൂടിനെ പരമാവധി ഇല്ലാതാക്കുന്നു. ലളിതമായ ഉൾത്തള സജ്ജീകരണങ്ങൾ ഇന്റീരിയറിനെ തുറന്നതും വിശാലവുമാക്കുന്നു. ഡൈനിങ് ഏരിയയിൽ ഭിത്തിയുടെ മറുഭാഗം മുഴുവൻ സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

27-lakh-home-payyoli-dine

പർഗോളകൾ ചൂടുവായുവിനെ പുറന്തള്ളുകയും വീടിനകത്ത് സദാ കുളിർമ നിലനിർത്തുകയും ചെയ്യുന്നത് ഈ വീടിന്റെ എടുത്തു പറയേണ്ടുന്ന പ്രത്യേകതതന്നെയാണ്.  

സൗകര്യത്തിനു മുൻതൂക്കം

27-lakh-home-payyoli-bed

ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയുള്ള ഡിസൈൻ നയങ്ങളാണ് കിടപ്പുമുറികൾക്കും അടുക്കളയ്ക്കുമൊക്കെ നൽകിയിരിക്കുന്നത്. പഴയ ഫർണിച്ചറുകൾ പെയിന്റടിച്ച് പുനരുപയോഗിച്ചിട്ടുണ്ട്. കിച്ചന്റെ കൗണ്ടർടോപ്പിനു നാനോവൈറ്റും ഷട്ടറുകൾക്ക് പ്ലൈവുഡ് ലാമിനേറ്റുമാണ് ഉപയോഗിച്ചിട്ടുള്ളത്.

27-lakh-home-payyoli-kitchen

മുഴുവൻ ജോലികളും അതീസൂക്ഷ്മതയോടെ വളരെ വിശദമായി കൈകാര്യം ചെയ്താണ് ഈ വീട്ടിൽ പ്രാവർത്തികമാക്കിയത്. അതുകൊണ്ടുതന്നെ ചെലവു ചുരുക്കാൻവേണ്ടി മാത്രം പ്രത്യേകമായി ഒന്നും വേണ്ടിവന്നില്ല എന്നാണ് ഫൈസലിനു പറയാനുള്ളത്. ഇരുപത്തേഴു ലക്ഷത്തിന് എല്ലാ പണികളും പൂർത്തിയാക്കി കിട്ടിയതിന്റെ സന്തോഷവും ചെറുതല്ല എന്ന് ആഷിക്കും കുടുംബവും പറയുന്നു. 

Project Facts

സ്ഥലം : കീഴൂർ, പയ്യോളി, കോഴിക്കോട്

പ്ലോട്ട് : 8 സെന്റ്

വിസ്തീർണം : 1,780 സ്ക്വയർഫീറ്റ്

ക്ലൈന്റ് : ആഷിക് കെ.കെ.

ഡിസൈൻ : ഫൈസൽ കെ. 

പണി പൂർത്തിയായ വർഷം : 2017 

ചെലവ് : 27 ലക്ഷം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA