Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തനിമയുടെ തലയെടുപ്പ്

traditional-house-chingavanam ഒറ്റനിലയിൽ മൂന്ന് കിടപ്പുമുറികളുള്ള വീട്. കേരളത്തനിമയുള്ള രൂപം ആരുടെയും ശ്രദ്ധകവരും.

ഒറ്റനില. കേരളത്തനിമയുള്ള രൂപം. ആധുനികശൈലിയിലുള്ള ഇന്റീരിയർ. പുതിയ വീടിനെപ്പറ്റി വ്യക്തമായ ധാരണയോടെയാണ് ഷിനു തോമസും കുടുംബവും വീടുപണി ആരംഭിച്ചത്. വീട്ടിലുള്ളപ്പോൾ പലരും പലയിടത്തായി ചിതറപ്പെട്ട അവസ്ഥ ഒഴിവാക്കാനാണ് ഒറ്റനില മതിയെന്നു തീരുമാനിച്ചത്. 50 സെന്റുള്ളതിനാൽ സ്ഥലസൗകര്യത്തെപ്പറ്റി ആകുലപ്പെടേണ്ടിവന്നില്ല. എല്ലാമുറികൾക്കും ആവശ്യത്തിനു വലുപ്പം വേണമെന്നും ഒട്ടും ഞെരുക്കം അനുഭവപ്പെടരുതെന്നും ആദ്യമേ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് എൻജിനീയർ പുന്നൂസ് ആൻഡ്രൂസ് 2870 ചതുരശ്രയടിയുള്ള വീടൊരുക്കിയത്.

Exterior

traditional-house-chingavanam-exterior

ഓടിട്ട മേൽക്കൂരയും വരാന്തയും തൂണുകളുമെല്ലാം ചേരുന്ന മലയാളത്തനിമയാർന്ന രൂപമാണ് വീടിന്. ആവശ്യത്തിനു സ്ഥലമുണ്ടായിരുന്നതിനാൽ പിന്നിലേക്കിറക്കിയാണ് വീട് വച്ചത്. അതിനാൽ കാഴ്ചയുടെ ഗാംഭീര്യം ഒട്ടും ചോരുന്നില്ല. മേൽക്കൂര നിരപ്പായി വാർത്ത ശേഷം സ്റ്റീൽ ട്രസ് പിടിപ്പിച്ച് അതിലാണ് ഓട് മേഞ്ഞിരിക്കുന്നത്. ഉരുണ്ട തൂണുകളെല്ലാം കോൺക്രീറ്റ് കൊണ്ട് നിർമിച്ചവയാണ്. വീടിനു മുന്നിൽ നടുവിലായാണ് കാർപോർച്ച്. മുന്നിൽത്തന്നെ വടക്കുകിഴക്ക് ഭാഗത്തായി കിണറുമുണ്ട്.

Drawing Room

traditional-house-chingavanam-living

വിശാലമാണ് സ്വീകരണമുറി. രണ്ടുവശത്തും ഭിത്തി ഒഴിവാക്കി പാർട്ടീഷൻ മാത്രം നൽകിയതാണ് വലുപ്പക്കൂടുതൽ തോന്നിക്കാനുള്ള പ്രധാന കാരണം. തടിയുടേതെന്നു തോന്നിക്കുന്ന ലാമിനേറ്റഡ് പ്ലൈകൊണ്ടുള്ള ചതുരത്തൂണുകളാണ് സ്വീകരണമുറിയെയും ഫാമിലി ലിവിങ്ങിനെയും വേർതിരിക്കുന്നത്. വാട്ടര്‍ജെറ്റ് കട്ടിങ് വഴി ആകർഷക ഡിസൈനിൽ തയാറാക്കിയ മൾട്ടിവുഡ് പാർട്ടീഷനാണ് ഡൈനിങ് സ്പേസിന് ഇടയിൽ നൽകിയിരിക്കുന്നത്. ബ്രിക് റെഡ് നിറത്തിലുള്ള സോഫയാണ് സ്വീകരണമുറിയിലുള്ളത്. ഇതിനു പിന്നിലായുള്ള ചുവരിൽ കല്ല് പതിപ്പിച്ച് മോടി കൂട്ടി. കാഴ്ചയിൽ ഇറ്റാലിയൻ മാർബിൾപോലെ തോന്നിക്കുന്ന വലുപ്പമുള്ള വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാണ് ഫ്ലോറിങ്.

Dining Space

traditional-house-chingavanam-dining

സ്വീകരണമുറിക്കും അടുക്കളയ്ക്കും മധ്യത്തിലായാണ് ഡൈനിങ് സ്പേസ്, തടിയും ഗ്ലാസും കൊണ്ടുള്ളതാണ് ഊണുമേശ. ഇതിനു തൊട്ടടുത്തുള്ള ചുവരിൽ ക്രോക്കറി ഷെൽഫും പാൻട്രി കൗണ്ടറും വരുന്നു. വെള്ളനിറത്തിലുള്ള ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് പാൻട്രികൗണ്ടർ നിർമിച്ചിരിക്കുന്നത്. ഇതിനു നേരെ മുകളിലായി വെനീർ, മൾട്ടിവുഡ് എന്നിവകൊണ്ടുള്ള അലങ്കാര ഡിസൈൻ വരുന്നു. സ്ലാബ് സൈസിലുള്ള വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഇവിടത്തെയും ഫ്ലോറിങ്.

Kitchen

traditional-house-chingavanam-kitchen

സെമി ഓപൻ ശൈലിയിലുള്ള അടുക്കളയിലെ കാബിനറ്റുകൾക്ക് നീലയും വെള്ളയും നിറമാണ്. ലാമിനേറ്റഡ് പ്ലൈകൊണ്ടാണ് ഇതു നിർമിച്ചത്. പാൻട്രിയിൽ ഉപയോഗിച്ചപോലുള്ള ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ്കൊണ്ടാണ് കൗണ്ടർടോപ്പ് നിർമിച്ചത്. ഓവർഹെഡ് കാബിനറ്റുകൾ പരിമിതപ്പെടുത്തി കൗണ്ടർടോപ്പിന് താഴെ പരമാവധി സ്റ്റോറേജ് സ്പേസ് വരുന്ന രീതിയിലാണ് അടുക്കളയുടെ ഡിസൈൻ. കാബിനറ്റിന് ഉള്ളിൽ വരുന്ന ‘ബിൽറ്റ് ഇൻ’ രീതിയിലാണ് റഫ്രിജറേറ്റർ, അവ്ൻ എന്നിവ ക്രമീകരിച്ചിരിക്കുന്നത്.

Bedrooms

traditional-house-chingavanam-bed

സൈഡ് കോർട്‌യാർഡിന് ഇരുവശത്തായി വരുംവിധമാണ് രണ്ട് കിടപ്പുമുറികളുടെ സ്ഥാനം. ഗ്ലാസ് ഭിത്തിയിലൂടെ ഇവിടത്തെ പച്ചപ്പും കാഴ്ചകളുമൊക്കെ കാണാമെന്നതാണ് പ്രധാന സവിശേഷത. മുകളിലേക്ക് ഉയർത്താവുന്ന തരം ബ്ലൈൻഡ് ആണ് ഈ ഭാഗത്ത് നൽകിയിരിക്കുന്നത്. ആകെ മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ബാത്റൂം, ഡ്രസിങ് ഏരിയ എന്നിവ എല്ലാത്തിലുമുണ്ട്. ഹെഡ്ബോർഡിനോട് ചേർന്ന ചുവര് വോൾപേപ്പർ ഒട്ടിച്ച് മോടികൂട്ടിയിട്ടുമുണ്ട്.

Side Courtyard

traditional-house-chingavanam-patio

ഫാമിലി ലിവിങ്ങിന് പിന്നിലായി രണ്ട് കിടപ്പുമുറികൾക്കുമിടയിലായാണ് സൈഡ് കോർട്‌യാർഡ്. മുകളിലേക്ക് ഉയർത്താവുന്ന റോളിങ് ഷട്ടർ ആണ് ഇതിന് നൽകിയിരിക്കുന്നത്. ഷട്ടർ ഉയർത്തിയാൽ ഇവിടം മുറ്റത്തിന്റെയും ലാൻഡ്സ്കേപ്പിന്റെയും ഭാഗമായി മാറും. മുകൾഭാഗം തുറന്നരീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. കൃത്രിമപ്പുല്ലും കരിങ്കൽപ്പാളികളുമാണ് തറയിൽ വിരിച്ചിരിക്കുന്നത്.

ഇരിപ്പിടമായി സ്റ്റെയർകെയ്സ്

traditional-house-chingavanam-stair

വർത്തമാനം പറഞ്ഞിരിക്കാനോ വായിക്കാനോ കാപ്പി കുടിക്കാനോ ഒക്കെയുള്ള ഇടം കൂടിയാണ് ഇവിടത്തെ സ്റ്റെയർകെയ്സ്. ഇത് ഫാമിലി ലിവിങ് സ്പേസിന്റെ ഭംഗി കൂട്ടുകയും ചെയ്യുന്നു. മുകളിൽ സ്റ്റെയർ റൂം മാത്രമേയുള്ളൂ. കട്ടിയുള്ള തടിപ്പലകകൊണ്ടാണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്.

Project Facts

Area: 2870 Sqft

Engineer: പുന്നൂസ് ആൻഡ്രൂസ്

നന്ത്യാട്ട് ബിൽഡേഴ്സ്

ചിങ്ങവനം, കോട്ടയം

nanthiatbuilders@gmail.com

Location: അമയന്നൂർ, അയർക്കുന്നം

Year of completion: ഏപ്രിൽ, 2017