Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളീയ ശൈലിയുടെ മാജിക്!

kerala-style-house-malappuram പല തട്ടുകളായി നൽകിയ സ്ലോപ് റൂഫാണ് പുറംകാഴ്ചയിലെ അലങ്കാരം.

പരമ്പരാഗത ശൈലിയുടെ പ്രൗഢിയും മനോഹാരിതയും സമ്മേളിക്കുന്ന വീട്. ഒറ്റനോട്ടത്തിൽ ഒരുനില എന്ന് തോന്നിക്കുമെങ്കിലും രണ്ടു നില വീടാണിത്. റയിൽവേ കോൺട്രാക്ടറായ ഗൃഹനാഥന് നിർമാണമേഖലയിലുള്ള പരിചയവും അനുഭവസമ്പത്തും വീടൊരുക്കുന്നതിൽ മുതൽക്കൂട്ടായി. വീടിന്റെ സ്ട്രക്ച്ചർ ഡിസൈൻ ചെയ്തതും ഗൃഹനാഥനാണ്. 

പല തട്ടുകളായി നൽകിയ സ്ലോപ് റൂഫാണ് പുറംകാഴ്ചയിലെ അലങ്കാരം. ചാരനിറത്തിലുള്ള മേച്ചിൽ ഓടുകൾ സ്ലോപ് റൂഫിൽ മേഞ്ഞു.

kerala-style-house-exterior

മുന്നിൽനിന്നും തുടങ്ങി വശങ്ങളിലേക്ക് നീളുന്ന സിറ്റ്ഔട്ട് കടന്നാണ് അകത്തേക്ക് കയറുന്നത്. ലളിതമായ ലിവിങ് റൂം. പ്ലൈ ഫിനിഷിലാണ് ഫർണിച്ചറുകൾ. മലേഷ്യൻ ഇരൂളാണ് മറ്റു തടിപ്പണികൾക്ക് ഉപയോഗിച്ചത്. ഗ്രാനൈറ്റാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്.

kerala-style-house-malappuram-living

കൃത്രിമമായ ആഡംബരങ്ങൾ അകത്തളങ്ങളിൽ കുത്തി നിറച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഫോൾസ് സീലിങ് നൽകാതെ നേരിട്ട് ലൈറ്റ് പോയിന്റുകൾ നൽകി. ഉടമസ്ഥന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ഒരു ഓഫിസ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.

office-stair

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ തടിയിൽ തീർത്ത ഊണുമേശ.

kerala-style-dining
kerala-style-house-bed

തടിയിൽ കടഞ്ഞെടുത്ത ഗോവണി. ഗോവണിയുടെ മറുവശത്തും വുഡൻ പാനലിങ് കാണാം. ഗോവണിയുടെ സമീപം ഒരു ഫാമിലി ലിവിങ് സ്‌പേസും ക്രമീകരിച്ചു. ഗോവണിയുടെ താഴെ ഒരു കിടപ്പുമുറി നൽകി സ്ഥലം ഫലപ്രദമായി ഉപയോഗിച്ചു.

kerala-style-house-stair

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണ് ഒരുക്കിയത്. കുട്ടികളുടെ കിടപ്പുമുറി വർണാഭമായി അലങ്കരിച്ചു. ചുവരുകളിൽ ചിത്രപ്പണികൾ കാണാം. ഡബിൾ കോട്ട് കട്ടിൽ വിഭജിച്ചാണ് ഇട്ടിരിക്കുന്നത്. ഇതിനിടയിൽ സ്‌റ്റോറേജ് സ്‌പേസും നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു.

kerala-style-house-kid-bed
kerala-style-house-bed

യെല്ലോ+ വൈറ്റ് തീമിലാണ് അടുക്കള. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ ഫർണിഷിങ്. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്.  

kerala-style-house-kitchen

ക്രോസ് വെന്റിലേഷൻ നൽകിയിരിക്കുന്ന അകത്തളങ്ങളിൽ ചൂട് കുറവാണ്. അതിലൂടെ നിറയുന്ന പൊസിറ്റീവ് എനർജിയാണ് ഈ വീടിന്റെ ഹൈലൈറ്റ്. സന്ധ്യ മയങ്ങുമ്പോൾ മഞ്ഞ വിളക്കുകളുടെ പ്രഭയിൽ വീടിന്റെ കാഴ്ച കൂടുതൽ കമനീയമാകുന്നു. 

kerala-style-house-malappuram-night

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Perinthalmanna, Malappuram

Area- 3100 SFT

Plot- 32 cent

Owner- Sheriff PPR

Interior- Khais Muhammed

Style zone interiors, Malappuram

Mob- 9562049686

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...