Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചം വിരുന്നെത്തുന്ന വീട്!

traditional-white-home-calicut സൗന്ദര്യത്തിനൊപ്പം സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിയതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

കോഴിക്കോട് ജില്ലയിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ട്രഡീഷണൽ+ മോഡേൺ ശൈലിയുടെ മിശ്രണമായി ഈ വീട് നിലകൊള്ളുന്നത്. 17 സെന്റിൽ 2664 ചതുരശ്രയടിയാണ് വിസ്തീർണം. വെള്ള നിറത്തിന്റെ എലഗൻസാണ് പുറംഭിത്തികളിൽ പ്രതിഫലിക്കുന്നത്. സ്ലോപ് റൂഫിൽ ഓടുപാകി ഭംഗിയാക്കിയിട്ടുണ്ട്. കാറ്റിനെയും വെളിച്ചത്തെയും സ്വാഗതം ചെയ്യാൻ ധാരാളം വാതിലുകളും ജനാലകളും വീട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അകത്തളങ്ങളിൽ ചൂട് വളരെ കുറവാണ്.

traditional-white-home-partition

ലളിതമായ സ്വീകരണമുറി. ഇറ്റാലിയൻ മാർബിളുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചിരിക്കുന്നത്. ഫാമിലി സിറ്റിങ്, കിടപ്പുമുറികൾ എന്നിവിടങ്ങളിൽ വുഡൻ ഫിനിഷ് ടൈലുകളും വിരിച്ചിരിക്കുന്നു. ഫോർമൽ ലിവിങ്ങിൽ സെമി പാർടീഷനായി മൾട്ടിവുഡിൽ സിഎൻസി ഡിസൈനുകൾ നൽകിയിട്ടുണ്ട്. ക്രോസ് വെന്റിലേഷൻ നൽകിയിരിക്കുന്ന അകത്തളങ്ങളിൽ സുഖകരമായ താപനില നിലനിൽക്കുന്നു.

traditional-white-home-family-sitting

ആദ്യം അകത്തളത്തിൽ ഒരു കോർട്യാർഡ് നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നു. ഇതിനെ പിന്നീട് ഫാമിലി സിറ്റിങ് ഏരിയ ആക്കി മാറ്റി. ഇവിടെ വശങ്ങളിലെ ഭിത്തിയിലും മേൽക്കൂരയിലും വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ കാണാം. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. ഇന്റീരിയർ തീമിനോട് ഇഴുകിച്ചേരുന്ന കർട്ടനുകൾ അകത്തളത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്.

traditional-white-home-dining

പിരിയൻ ഗോവണിയാണ് അകത്തളത്തിൽ പ്രധാന കൗതുകം. ടീക് വുഡ് ടഫൻഡ് ഗ്ലാസ് എന്നിവ കൊണ്ടാണ് ഗോവണിയും കൈവരികളും. ഊണുമുറിക്കും ഗോവണിക്കുമിടയിൽ പാർടീഷനായി ടീക് വുഡ് കൊണ്ട് പില്ലറുകൾ നൽകി ഗ്ലാസ് പാനലിങ് ചെയ്തു. ഗോവണി കയറിച്ചെല്ലുമ്പോൾ ഒരു അപ്പർ ലിവിങ് സ്‌പേസും ക്രമീകരിച്ചിട്ടുണ്ട്.

traditional-white-home-stair
traditional-white-home-upper

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഇതിന്റെ കസേരകളുടെ ഡിസൈൻ ശ്രദ്ധേയമാണ്. 

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി ഏരിയ എന്നിവയും ഇവിടെ നൽകിയിട്ടുണ്ട്. കിടക്കയുടെ ഭാഗത്ത് വുഡൻ ഫിനിഷ്ഡ് ടൈലുകളും ബാക്കിയിടങ്ങളിൽ വിട്രിഫൈഡ് ടൈലുകളും നൽകി. മിനിമൽ ശൈലിയിൽ ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ്ങും നൽകിയിട്ടുണ്ട്.

traditional-white-home-masterbed
traditional-white-home-bed

ലളിതവും ഉപയോഗക്ഷമവുമായ അടുക്കള. ഗ്രാനൈറ്റാണ് പാകത്തിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി. ഇതിനു കൊറിയൻ ടോപ് നൽകി. 

traditional-white-home-kitchen

സൗന്ദര്യത്തിനൊപ്പം സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിയതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Project Facts

Location- Kuttikattoor, Calicut

Area- 2664 SFT

Plot-17.8 cent

Owner- Muhammed Salam

Interior Design- Vinyam Mohan

VM Architects

Mob- 9633822771

Completion year- 2017