Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതുതാനല്ലയോ ഇത് എന്ന് വർണ്യത്തിലാശങ്ക!

front-elevation-thalassery സൗകര്യങ്ങളും ഉപയുക്തതയും സമ്മേളിക്കുന്ന ഫങ്ഷണൽ അകത്തളങ്ങളാണ് വീടിനുള്ളിൽ ഒരുക്കിയത്. റോഡിൽ നിന്നും മുറ്റത്തു നിന്നും വ്യത്യസ്തമായ കാഴ്ചകളാണ് വീട് നൽകുന്നത്.

ഒത്തുകൂടാൻ നിറയെ സ്ഥലങ്ങൾ വേണം, സമകാലിക ശൈലിയിൽ സൗകര്യങ്ങൾ എല്ലാം സമ്മേളിക്കണം എന്നീ ആഗ്രഹങ്ങളായിരുന്നു ഡോക്ടർ ദമ്പതികളായ ഉടമസ്ഥരുടെ ആഗ്രഹം. ഇതിനനുസൃതമായാണ് ഈ വീട് നിർമിച്ചത്. കണ്ണൂർ തലശ്ശേരിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 2990 ചതുരശ്രയടിയാണ് വിസ്തീർണം. പ്രധാന റോഡിൽ നിന്നും അകത്തു നിന്നും വ്യത്യസ്തമായ കാഴ്ചയാണ് വീടിനു ലഭിക്കുന്നത്.

east-side-elevation-thalassery

പുറംഭിത്തികളിലും അകത്തളങ്ങളിലും ക്ലാഡിങ് ടൈലുകൾ പാകിയത് ശ്രദ്ധേയമാണ്. പോർച്ചിൽ നിന്നും എക്സറ്റൻഡഡ്‌ ഗ്ലാസ് റൂഫിങ് നൽകിയാണ് കാർ പോർച്ച് നിർമിച്ചത്. ഇവിടെ രണ്ടു കാറുകൾ പാർക്ക് ചെയ്യാം. 

porch-elevation

സൗകര്യങ്ങളും ഉപയുക്തതയും സമ്മേളിക്കുന്ന ഫങ്ഷണൽ അകത്തളങ്ങളാണ് വീടിനുള്ളിൽ ഒരുക്കിയത്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്. പ്ലൈവുഡ് കൊണ്ടാണ് ഫർണിച്ചറുകൾ. ജിപ്സം+ പ്ലൈ+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്ത് മൂഡ് ലൈറ്റിങ് നൽകിയതോടെ അകത്തളങ്ങളുടെ ലുക്& ഫീൽ മാറിമറിഞ്ഞു.

living

ഒത്തുകൂടാൻ മൂന്ന് വരാന്തകളാണ് വീടിന്റെ ഹൈലൈറ്റ്. പ്രധാന വരാന്ത കൂടാതെ ഊണുമുറിയിൽ നിന്നും പുറത്തേക്കും ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തേക്കും വരാന്തകൾ നൽകിയിരിക്കുന്നു. ഒത്തുചേരലിന്റെ സന്തോഷങ്ങൾക്കൊപ്പം കാറ്റും വെളിച്ചവും വീട്ടിലേക്ക് വിരുന്നെത്തുകയും ചെയ്യും. ജനാലകൾക്ക് പകരം മൾട്ടിവുഡിൽ സിഎൻസി കട്ടിങ് നൽകിയ പാർടീഷനുകൾ അകത്തളങ്ങളുടെ ഭംഗി വർധിപ്പിക്കുന്നു.

തടിയും സ്‌റ്റെയിൻലെസ് സ്‌റ്റീലും കൊണ്ടാണ് ഗോവണി. ഗോവണിയുടെ വശത്തെ ഭിത്തിയിൽ ക്ലാഡിങ് ടൈലുകൾ പാകി ഹൈലൈറ്റ് ചെയ്തത് ശ്രദ്ധേയമാണ്. ആദ്യ ലാൻഡിങ് സ്‌റ്റഡി ഏരിയ ആക്കിമാറ്റി. ഇതിനു താഴെയായി ഫാമിലി ലിവിങ് ക്രമീകരിച്ചു. 

stair-case-family-living

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഈ ഏരിയ വേർതിരിക്കാൻ മുകളിൽ വുഡൻ ഫിനിഷിൽ സീലിങ് നൽകി.

contemporary-dining

നാലു കിടപ്പുമുറികളാണ് വീട്ടിൽ. കുട്ടികളുടെ മുറി കലാപരമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള മുറികളിൽ വാഡ്രോബ്, സ്‌റ്റഡി ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. മുകളിൽ കിടപ്പുമുറിക്ക് ബാൽക്കണിയും നൽകി.

contemporary-bed-upper
contemporary-kid-room

ആധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന മോഡുലാർ കിച്ചൻ. മറൈൻ പ്ലൈ കൊണ്ടാണ് കബോർഡുകൾ. 

kitchen

ചെറിയ മുറ്റത്ത് പുൽത്തകിടിയും ചെടികളും ഹാജർ വച്ചിട്ടുണ്ട്. ഗെയ്റ്റിന്റെ ഡിസൈനും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ എല്ലാംകൊണ്ടും ഒരു ഫങ്ഷണൽ ഹോം തന്നെ...

west-side-elevation

Project Facts

Location- Thalassery, Kannur

Area -2990 SFT

Owner- Dr.Sakkariya P.P, Dr. Shajeera Beegam

Designer- Jamish 

A2Z Interiors & Builders, Calicut 

Mob- 9744451540

Completion year- 2017 nov

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...