ഒരുക്കാം ചൈൽഡ് ഫ്രണ്ട്‌ലി ഹോം!

ചെറിയ വിസ്തൃതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചതാണ് ഫ്ളാറ്റിന്റെ ഹൈലൈറ്റ്.

മുൻമന്ത്രി അബ്ദുറബ്ബിന്റെ മകനായ ഡോക്ടർ ഷിറാഫ് നഹയുടെ ഫ്ളാറ്റാണിത്. കോഴിക്കോട് തൊണ്ടയാട് ഹൈലൈറ്റ് സിറ്റിയിലുള്ള മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിനു 1300 ചതുരശ്രയടിയാണ് വിസ്തീർണം. മൂന്ന് ചെറിയ കുട്ടികളാണ് ദമ്പതികൾക്ക്. ഇവരുടെ സുരക്ഷിതത്വവും സൗകര്യവും മുൻനിർത്തിയാണ് ഫ്ളാറ്റ് ഡിസൈൻ ചെയ്തത്. കൂർത്ത ഇടങ്ങൾ ഒഴിവാക്കിയാണ് ഫർണിച്ചറുകളുടെ ഡിസൈൻ. കോമൺ ഏരിയകളും ബെഡ്‌റൂമും വുഡൻ ഫ്ളോറിങ് ആണ് ചെയ്തിരിക്കുന്നത്. കോമൺ ഏരിയകൾ വൈറ്റ്+ സ്‌കൈ ബ്ലൂ തീമിലാണ് ഒരുക്കിയത്. ബ്രൗൺ+ വൈറ്റ് തീമിലാണ് കിടപ്പുമുറികൾ.

സെമി-ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ലിവിങിനെയും ഡൈനിങ്ങിനെയും വേർതിരിക്കാൻ നൽകിയ സിഎൻസി ഗ്ലാസ് പാർടീഷൻ ശ്രദ്ധേയമാണ്. ഇതിനു ഗ്ലാസ് പാനലിങ്ങും നൽകിയിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റിങ്ങും അകത്തളങ്ങളിൽ പ്രസന്നത പകരുന്നു. ഇന്റീരിയർ തീമിനോട് ഇഴുകിച്ചേരുന്ന ക്യൂരിയോകൾ അഴക് വർധിപ്പിക്കുന്നു.

മിനിമൽ ശൈലിയിലാണ് ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊണുമേശ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. കൊറിയൻ സ്‌റ്റോൺ ആണ് കൗണ്ടറിനു നൽകിയത്. 

ലളിതവും ഉപയോഗക്ഷമവുമായ കിടപ്പുമുറികൾ. കുട്ടികളുടെ കിടപ്പുമുറി ശ്രദ്ധേയമാണ്. ബങ്ക് ബെഡുകൾ നൽകാതെ ഒറ്റ പ്ലാറ്റ്ഫോമിൽ തന്നെ മൂന്ന് കട്ടിലുകൾ ക്രമീകരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും സജ്ജീകരിച്ചു.

ചെറിയ വിസ്തൃതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചതാണ് ഫ്ളാറ്റിന്റെ ഹൈലൈറ്റ്. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Thondayad, Calicut

Area- 1300 SFT

Owner- Dr. Shiraf Naha

Designer- Vasif

Concetto Designs

Mob- 9895227006