വാട്സാപ്പിലൂടെയും സ്കൈപ്പിലൂടെയും പണിത വീട്

ഉപയുക്തതയും സൗകര്യങ്ങളും പരിപാലനവും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ഡിസൈനാണ് വീടിനെ വ്യത്യസ്തമാക്കുന്നത്.

കൊല്ലം ശാസ്‌താംകോട്ടയിൽ 16 സെന്റിൽ 4000 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. പ്രവാസി കമ്പ്യൂട്ടർ പ്രഫഷനലായ ഉടമസ്ഥൻ മാത്യൂസ് ജോർജ് വിദേശത്തിരുന്നു വാട്സാപ്പിലൂടെയും സ്കൈപ്പിലൂടെയുമാണ് നിർമാണം വിലയിരുത്തിയത്. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതും ഉടമസ്ഥനും ഭാര്യയും കൂടിയാണ്.

സെമി- കന്റംപ്രറി ശൈലിയിലുളള പുറംകാഴ്ച. വീടിന്റെ തുടർച്ച പോലെയാണ് ചുറ്റുമതിലിന്റെയും ഗെയ്റ്റിന്റെയും ഡിസൈൻ. വെളിച്ചത്തിനും വെന്റിലേഷനും നൽകിയ പ്രാധാന്യമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. വൈകിട്ട് ആറുമണി വരെ വീട്ടിൽ ലൈറ്റിടേണ്ട കാര്യമില്ലെന്നു പറയുന്നു ഉടമസ്ഥൻ. കുടുംബം സ്ഥലത്തില്ലാത്തതിനാൽ പരിപാലനം എളുപ്പമാകുംവിധമുള്ള അകത്തളക്രമീകരണങ്ങളാണ് നടത്തിയത്.

പ്രധാന വാതിലിൽ നിന്നും ഒരു ഇടനാഴി കടന്നാണ്‌ ഹാളിലേക്കെത്തുന്നത്. ലളിതമായ സ്വീകരണമുറി. ഇടങ്ങളെ വേർതിരിക്കാൻ ഹൈലൈറ്റർ നിറങ്ങളും ക്യൂരിയോകളും നൽകിയിട്ടുണ്ട്.

പ്രധാന ഹാൾ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. മേൽക്കൂരയിൽ സ്‌കൈലൈറ്റുകളും നൽകി. അതുകൊണ്ട് അകത്തളങ്ങളിൽ ചൂട് വളരെ കുറവാണ്. ധാരാളം വെളിച്ചം അകത്തേക്ക് വിരുന്നെത്തുകയും ചെയ്യുന്നു. പിരിയൻ ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. കൈവരികൾ മുകൾനിലയ്ക്ക് ചുറ്റും തുടരുന്നുമുണ്ട്. ഗോവണിയുടെ താഴെയുള്ള സ്ഥലത്ത് ഊണുമേശ ക്രമീകരിച്ചു. 

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. സ്വകാര്യത നൽകിയാണ് കിടപ്പുമുറിയുടെ ക്രമീകരണം.  അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകി.

ലളിതമായ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറിനു വിരിച്ചത്. 

കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങൾ നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചുരുക്കത്തിൽ ഉപയുക്തതയും സൗകര്യങ്ങളും പരിപാലനവും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ഡിസൈനാണ് വീടിനെ വ്യത്യസ്തമാക്കുന്നത്.

Project Facts

Location-Sasthamcotta, Kollam

Area-4000 SFT

Plot-16 Cent

Owner-Mathew George

Ph: 00971 554885648

email: getmathewg@gmail.com

Structural Design: Anto, Ernakulam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...