Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.85 സെന്റിൽ 27 ലക്ഷത്തിനു കലക്കൻ വീട്!

2.85-cent-home ചെറിയ സ്ഥലത്ത് പരമാവധി സ്ഥല ഉപയുക്തത നൽകാനായതാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സ്ഥലപരിമിതി ഒരു തടസ്സമേയല്ല എന്ന് തെളിയിക്കുകയാണ് കോഴിക്കോട് കല്ലായിയിലുള്ള ഈ വീട്. വെറും 2.85 സെന്റിൽ 2490 ചതുരശ്രയടിയാണ് വിസ്തീർണം. ചെറിയ പ്ലോട്ടിലുള്ള വീടായാലും കാറ്റും വെളിച്ചവും അകത്തളങ്ങളിൽ നന്നായി എത്തണമെന്ന് ഉടമസ്ഥന് നിർബന്ധമുണ്ടായിരുന്നു. ഇതനുസരിച്ചാണ് എലിവേഷൻ ഡിസൈൻ ചെയ്തത്. കാറ്റിനെയും മഴയെയും വെളിച്ചത്തെയും സ്വീകരിക്കാനായി തുറന്ന ഇടങ്ങൾ ധാരാളമുള്ളതുകൊണ്ട് വാട്ടർ പ്രൂഫ് പെയിന്റും ടെക്ച്ചർ പെയിന്റുമാണ് പുറംഭിത്തികളിൽ നൽകിയത്.

മൂന്ന് നിലകളിലുള്ള വീട്ടിൽ രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പര്യാപ്തമായ കാർ പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള നാലു കിടപ്പുമുറികൾ എന്നിവ ഒരുക്കിയിരിക്കുന്നു. കാർ പോർച്ച് പാർട്ടികൾ നടത്താനും ഉപയോഗിക്കാം. 

2.85-cent-home-living

ലളിതമായ ലിവിങ് ഏരിയ. ലിവിങ് റൂമിനു സമീപം ഒരു കോർട്യാർഡ് ഒരുക്കിയിരിക്കുന്നു. അതിരിൽ മതിലിനോട് ചേർന്നാണ് കോർട്യാർഡ് ഒരുക്കിയത്. ഇതുവഴിയും ധാരാളം കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു.

2.85-cent-home-courtyard

ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. തടിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. ഭാവിയെ കരുതി ഒരു ലിഫ്റ്റിനുള്ള സ്ഥലവും വിട്ടിട്ടുണ്ട്. ഗോവണിക്ക് പ്രൈവസി നൽകാനായി താഴെ നിന്നും മുകൾനില വരെ സപ്പോർട്ടിന് ജിപി പില്ലറുകൾ നൽകിയിരിക്കുന്നു. ഇതിൽ ഇനാമൽ പെയിന്റ് അടിച്ച് ഭംഗിയാക്കിയിട്ടുമുണ്ട്.

2.85-cent-home-stair

വിട്രിഫൈഡ് ടൈലുകൾ, വുഡൻ ടൈലുകൾ, പിവിസി ലാമിനേറ്റ് ടൈലുകൾ എന്നിവയാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. വിവിധ ഇടങ്ങളെ വേർതിരിക്കുന്നതിനായി വോൾപേപ്പറുകൾ നൽകി.

2.85-cent-home-upper

നാലുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ചെറിയ ഊണുമേശ. ഇതിനു സമീപം സിറ്റിങ് സ്‌പേസും സ്‌റ്റോറേജ് സ്‌പേസും നൽകി. ഇതുവഴിയാണ് അടുക്കളയിലേക്കെത്തുന്നത്.

2.85-cent-home-dining

ചെറിയ കിടപ്പുമുറികളിൽ അത്യാവശ്യ സൗകര്യങ്ങൾ എല്ലാം ഒരുമിക്കുന്നു. ഇവിടെ വുഡൻ ഫ്ലോറിങ്ങാണ് കൂടുതലും നൽകിയത്. വാഡ്രോബ്, ഭിത്തികളിൽ വോൾപേപ്പർ എന്നിവയും നൽകി. കൺസീൽഡ് വോൾ മൗണ്ടഡ് ഫ്ലഷ് ടാങ്കുകൾ, സീലിങ് ഷവറുകൾ, ടോയ്‌ലറ്റുകളും നൽകി.

2.85-cent-home-bed

ചെറിയ സ്ഥലത്ത് പരമാവധി സ്ഥല ഉപയുക്തത നൽകാനായതാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. 27 ലക്ഷം രൂപയാണ് വീടിന്റെ നിർമാണത്തിന് ചെലവായത്.

2.85-cent-home-upperbed

ചെലവ് കുറച്ച ഘടകങ്ങൾ

2.85-cent-home-passage
  • സിവിൽ വർക്കുകൾ നടക്കുമ്പോൾത്തന്നെ ഇന്റീരിയർ ഡിസൈൻ പ്ലാൻ ചെയ്തു.
  • കോൺക്രീറ്റ് സീലിങ് പ്ലാസ്റ്ററിങ് ഒഴിവാക്കി പകരം ഫോൾസ് സീലിങ് നൽകി.
  • ഇന്റീരിയറിൽ കടുംവർണങ്ങൾ ഉപയോഗിക്കാതെ ന്യൂട്രൽ നിറങ്ങൾ നൽകി.

Project Facts

Location- Kallai, Calicut

Plot- 2.85 cent

Area- 2490 SFT

Owner- Muhammed AP

Designer- Basim Muhammed

Studio Arch, Calicut

Mob -9895123055