കടുംനിറങ്ങളുടെ ആഘോഷമില്ല, എങ്കിലും സൂപ്പറാണ് ഈ ഫ്ലാറ്റ്

പൊസീറ്റീവ് എനർജി പകർന്നു തരുന്ന ലളിതമായ അകത്തളങ്ങളാണ് ഈ ഫ്ലാറ്റിന്റെ ഹൈലൈറ്റ്.

കോഴിക്കോട് നടക്കാവിലാണ് ഈ ഫ്ലാറ്റ്. കടുംനിറങ്ങളോ ഗിമ്മിക്കുകളോ ഇല്ലാത്ത ഫങ്ഷണൽ ആയ, പോസിറ്റിവ് എനർജി പകർന്നു നൽകുന്ന ഒരു ഫ്ലാറ്റ് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. ഇതനുസരിച്ചാണ് ഫ്ലാറ്റ് ഡിസൈൻ ചെയ്തത്. മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിന് 1650 ചതുരശ്രയടിയാണ് വിസ്തീർണം.

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. അതിനാൽ കൂടുതൽ വിശാലത തോന്നിക്കുന്നുണ്ട്. വാതിൽ തുറന്നകത്ത് കയറുമ്പോൾ വശത്തായി ഫോർമൽ ലിവിങ്. ഇതിനു എതിർവശത്തായി ടിവി യൂണിറ്റ് നൽകി ഫാമിലി ലിവിങ്. ഗ്ലാസില്ലാത്ത വിൻഡോ പാർടീഷനാണ് ഇവിടെ നൽകിയത്.

ലളിതമായ അകത്തളങ്ങൾ. കടുംനിറങ്ങളുടെ മേളമൊന്നും അകത്ത് കാണാനില്ല. വൈറ്റ്+ വുഡൻ നിറങ്ങളാണ് തീം ആയി തിരഞ്ഞെടുത്തത്. 

ഊണുമേശ, സോഫ തുടങ്ങിയവ ടീക് വുഡ് കൊണ്ടാണ് നിർമിച്ചത്. ബാക്കി ഫർണിഷിങ്ങിൽ പ്ലൈ+ വെനീർ ഉപയോഗിച്ചു. ഫർണിച്ചറിൽ പ്ലാനിലാക് ഗ്ലാസും നൽകിയത് ശ്രദ്ധേയമാണ്.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം അടുക്കളയിലേക്ക് ഒരു സർവീസ് വിൻഡോയും നൽകിയിട്ടുണ്ട്. ഇവിടെ തൂക്കുവിളക്കുകളും ക്യൂരിയോസും നൽകിയിട്ടുണ്ട്.  മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. കലിംഗ സ്‌റ്റോൺ ആണ് പാതകത്തിനു നൽകിയത്. 

അത്യാവശ്യ സൗകര്യങ്ങൾ ഉള്ള കിടപ്പുമുറികൾ. പരമാവധി സ്‌റ്റോറേജിനുള്ള അവസരങ്ങൾ നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ്, വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്.

ബിസിനസുകാരനായ ഗൃഹനാഥനായി ഒരു ഓഫിസ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ഡിസൈനിങ്ങിന്റെ എല്ലാ ഘട്ടത്തിലും ഉടമസ്ഥന്റെ സഹായസഹകരണങ്ങൾ ഉണ്ടായതും ഗുണകരമായി എന്ന് ഡിസൈനർ പറയുന്നു. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Nadakkavu, Calicut

Area- 1650 SFT

Owner- Mujeeb

Design- Euro Interiors, Eranjippalam

Mob- 9562000089

Completion year- 2017