Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വീട് അദ്ഭുതപ്പെടുത്തും! കാരണമുണ്ട്...

elegant-house-calicut കന്റെംപ്രറി ട്രഡീഷനൽ ശൈലികൾ ഇടകലർത്തിയാണ് എലിവേഷനും ഇന്റീരിയറും നിർവ്വഹിച്ചിരിക്കുന്നത്.

ലളിതമായൊരു ഭവനമായിരുന്നു വീട്ടുകാർക്ക് താൽപര്യം. കടുംനിറങ്ങൾ ഒഴിവാക്കണം, ഒപ്പം കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന അകത്തളങ്ങളും വേണം. ഹൈലൈറ്റ് കൺസ്ട്രക്ഷൻസിലെ ഡിസൈനർ രവിശങ്കറാണ് ഉടമസ്ഥരുടെ അഭിരുചികൾക്ക് അനുസരിച്ച് കോഴിക്കോട് മലാപ്പറമ്പിൽ ഈ വീട് നിർമിച്ചത്. വീതി കുറഞ്ഞ, നീളത്തിൽ കിടക്കുന്ന പ്ലോട്ടിനനുസൃതമായാണ് വീടൊരുക്കിയത്. 12 സെന്റിൽ 3500 ചതുരശ്രയടിയാണ് വിസ്തീർണം.

elegant-house-calicut-plot

കന്റെംപ്രറി ട്രഡീഷനൽ ശൈലികൾ ഇടകലർത്തിയാണ് എലിവേഷനും ഇന്റീരിയറും നിർവ്വഹിച്ചിരിക്കുന്നത്. കോട്ട സ്റ്റോണും ഗ്രാസ്സും ഇടകലർത്തി മുറ്റം ഉറപ്പിച്ചു. വീടിനുള്ളിൽ ചൂട് കയറുന്നത് ഇത് ഒരു പരിധിവരെ പ്രതിരോധിക്കുന്നു. പ്ലോട്ടിലുണ്ടായിരുന്ന കിണറിനെയും മുറ്റത്തെ ഗാർഡന്റെ ഭാഗമാക്കി മാറ്റി. പുറംചുമരുകളിലും കാർപോർച്ചിലെ തൂണുകളിലും സ്റ്റോണ്‍ ക്ലാഡിങ് നൽകി അലങ്കരിച്ചിരിക്കുന്നു.

living

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. ഓരോ ഇടങ്ങൾക്കും ഉപയുക്തത നൽകിയത് ശ്രദ്ധേയമാണ്. വീടിനകത്തേക്ക് കടന്നു ചെല്ലുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് കോർട്‌യാർഡിലേക്കാണ്. ഇവിടെനിന്നും ആദ്യമെത്തുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്.

elegant-house-family-living

പ്ലൈവുഡ്, ഓക്ക് വുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തിരിക്കുന്നത്. പീച്ച് നിറം അകത്തളങ്ങളിൽ ധാരാളമായി നൽകിയിട്ടുണ്ട്. ക്രീം നിറത്തിലാണ് ഗസ്റ്റ് ലിവിങ്ങിലെയും ഫാമിലി ലിവിങ്ങിലെയും ഫർണിച്ചറുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഇടങ്ങളെ വേർതിരിക്കാനായി വുഡൻ ടൈലുകളും നൽകിയിട്ടുണ്ട്.

elegant-house-stair

ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. തടിയും ടഫൻഡ് ഗ്ലാസുമാണ് കൈവരികളിൽ നൽകിയിരിക്കുന്നത്. ഗോവണിയുടെ സമീപത്തായി ഫാമിലി ലിവിങ് സ്‌പേസ് ഒരുക്കി. ഇവിടെ ടിവി യൂണിറ്റ് നൽകി. മുകൾനിലയിൽ നിന്നു നോക്കിയാൽ കാണാവുന്ന രീതിയിലാണ് ഈ ഏരിയ. പ്രകാശം കടന്നെത്തുന്നതിനു സീലിങ്ങിൽ സ്‌കൈലൈറ്റുകൾ നൽകിയിട്ടുണ്ട്. പ്ലൈവുഡും ഗ്ലാസും കൊണ്ട്  അടച്ചുറപ്പും നൽകി. സ്റ്റെയർ കയറിയെത്തുന്ന ഹാള്‍ കുട്ടികളുടെ സ്റ്റഡി ഏരിയ ആയാണ് ഒരുക്കിയത്. ബെഡ്റൂമുകൾ കൂടാതെ ഇവിടെ തിയറ്ററും ഒരുക്കി.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ക്രോക്കറി ഷെൽഫ് കം സ്റ്റോറേജ് ഏരിയ നൽകിയിരിക്കുന്നു. 

elegant-house-dining

ഓപ്പൺ ശൈലിയിലാണ് കിച്ചൻ. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.  

elegant-house-kitchen

ഗസ്റ്റ് ലിവിങ്ങിൽ തടിയിൽ തീർത്ത സ്ക്രീനുകൾ കൊണ്ട് പൂജാമുറിയിലേക്ക് സെമി പാർടീഷൻ നൽകിയിരിക്കുന്നു. ഒരു ലെവൽ ഉയർത്തിയാണ് പൂജാമുറി പണിതിരിക്കുന്നത്. ഇവിടെ പരമ്പരാഗത ശൈലിയിൽ നിറപറയും നിലവിളക്കും നൽകിയിരിക്കുന്നു. 

bedroom

വീട്ടിലെ നാലു കിടപ്പുമുറികളും ഒരേ തീം തന്നെയാണ് പിന്തുടരുന്നത്. അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. വാഡ്രോബ്, ഡ്രസിങ് സ്‌പേസ് ഫർണിച്ചർ എല്ലാം കളർതീമിനോട് യോജിക്കുന്നുമുണ്ട്.

elegant-house-bed

ചുരുക്കത്തിൽ ഇന്റീരിയറിൽ അമിത ഗിമ്മിക്കുകൾ ഒന്നും കാണിക്കാതെ തന്നെ ഫങ്ഷനലായ അകത്തളങ്ങൾ ഒരുക്കിയതാണ് ഈ വീടിനെ വേറിട്ട കാഴ്ചാനുഭവമാക്കി മാറ്റുന്നത്. 

elegant-house-calicut-night

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Malaparambu, Calicut

Area- 3500 SFT

Plot- 12 cent

Owner- Sreejith Koliyot

Designer- Ravishanker C

Hilite Constructions Pvt Ltd, Malappuram

Mob- 9387464951

Completion year- 2017