Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടുപഠിക്ക്...ഇത് ഒരു ഡോക്ടർ സ്വയം നിർമിച്ച വീട്!

doctor-own-home ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും മുൻഗണന നൽകി വിട്ടുവീഴ്ചകളില്ലാതെ സ്വപ്നഗൃഹം പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ഡോക്ടറും കുടുംബവും.

ഒരു ആയുർവേദ ഡോക്ടറും വീടുപണിയും തമ്മിൽ എന്താണ് ബന്ധം? ഒരു ബന്ധവുമില്ല എന്ന് പറഞ്ഞാൽ അഴിയൂർ എന്ന സ്ഥലത്ത് ഗ്രീൻസ് ആയുർവേദ റിസോർട്ട് നടത്തുന്ന ഡോക്ടർ അസ്ഗർ സി പി സമ്മതിച്ചു തരില്ല. എന്നിട്ട് സമീപമുള്ള സ്വന്തം വീട്ടിലേക്കു ക്ഷണിക്കും. ഉഴിച്ചിലും പ്രകൃതിജീവനവും കഷായവും മരുന്നുകളും മാത്രമല്ല അത്യാവശ്യം പ്ലാനും സൂപ്പർവിഷനും തനിക്ക് വഴങ്ങുമെന്ന് ഡോക്ടർ തെളിയിച്ചു. സ്വന്തമായി ഒരു വീട് പണിയാം എന്ന ആഗ്രഹം ഉണ്ടായതു മുതൽ പ്ലാനും ഡിസൈനും മേൽനോട്ടവുമെല്ലാം ഡോക്ടർ തന്നെയാണ് നിർവഹിച്ചത്. 

doctor-home-exterior

വീടിന്റെ പുറംകാഴ്ച തന്നെ ആരുടേയും കണ്ണുകളെ ആകർഷിക്കും. സമലക്ഷണത്തോടെ ഇരുവശത്തുമുള്ള ബീമുകളിൽ നൽകിയിരിക്കുന്ന തടികൊണ്ടുള്ള റൂഫിങ്ങാണ് ശ്രദ്ധാകേന്ദ്രം.പുറംഭിത്തികളിൽ ക്ലാഡിങ് ടൈലുകൾ നൽകി. ചൂടിനെ കുറയ്ക്കാനായി ചില സൂത്രവിദ്യകൾ മേൽക്കൂരയിൽ പിന്തുടർന്നു. 50 % മാത്രമേ കോൺക്രീറ്റ് മേൽക്കൂരയുള്ളൂ, ബാക്കി പകുതി ഓടും ഷീറ്റുമാണ്. 

doctor-home-portico

13 സെന്റിൽ 3100 ചതുരശ്രയടിയിലാണ് വീട്. മണ്ണിൽ മെനഞ്ഞെടുത്ത കല്ലുകൾ കൊണ്ടാണ് മതിൽ നിർമിച്ചത്. ഇതിനു മുകളിൽ ഓടും വിരിച്ചിട്ടുണ്ട്. മുറ്റം വെട്ടുകല്ല് പാകി ഉറപ്പിച്ചു. വീടിന്റെ വശത്തായി കാർ പോർച്ച് ഒരുക്കി. നീളൻ സിറ്റ്ഔട്ടിൽ രണ്ടു പൂമുഖം നൽകിയിട്ടുണ്ട്. 

ലിവിങ്, ഡൈനിങ്, അപ്പർ ലിവിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. പുതിയകാല സൗകര്യങ്ങൾക്കൊപ്പം പഴമ അനുസ്മരിപ്പിക്കാനും അകത്തളങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. താഴത്തങ്ങാടിയിലുള്ള ഒരു ആന്റിക് ഷോപ്പിൽ നിന്നാണ് മിക്ക ഫർണിച്ചറുകളും വാങ്ങിയത്. താഴത്തെ നിലയിൽ ഗ്രാനൈറ്റും ടൈലുകളും നൽകി. മുകൾനില മുഴുവനും വുഡൻ ഫ്ലോറിങ്ങാണ് ചെയ്തിരിക്കുന്നത്. 

doctor-home-living

കാറ്റും വെളിച്ചവും അകത്തേക്ക് സമൃദ്ധമായി ലഭിക്കാനും ഡോക്ടർ വഴി കണ്ടെത്തി. സ്വീകരണമുറിക്ക് സമീപമുള്ള മേൽക്കൂര ഡബിൾ ഹൈറ്റിലാക്കി. ഇവിടെ സ്‌കൈലൈറ്റ് നൽകി. അതോടെ വിശാലതയ്‌ക്കൊപ്പം കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുകയും ചെയ്തു. ഈ ഭാഗം അടയാളപ്പെടുത്താനായി ചുവരിൽ ക്ലാഡിങ് ടൈലുകൾ വിരിച്ചു. വിശാലത നിലനിർത്തുന്നതിനോടൊപ്പം ഓരോ ഇടങ്ങൾക്കും വേർതിരിവും നല്കാൻ ശ്രദ്ധിച്ചിരിക്കുന്നു.

doctor-home-interior

തേക്കിലാണ് ഗോവണി കടഞ്ഞെടുത്ത്. കൈവരികളിൽ ടഫൻഡ് ഗ്ലാസും കാണാം. ഗോവണി കയറിച്ചെല്ലുന്നത് ചെറിയൊരു ഹാളിലേക്കാണ്. ഇവിടെ നിലത്തും മച്ചിലും മുഴുവൻ വുഡൻ ഫ്ലോറിങ്ങിന്റെ മനോഹാരിതയാണ്.

doctor-home-upperhall

പഴമയുടെ സുഗന്ധം ഓടിയെത്തുന്ന കിടപ്പുമുറികൾ. പഴയ ശൈലിയിലുള്ള നിലക്കണ്ണാടിയും ഷെൽഫുമൊക്കെ മുറികൾ അലങ്കരിക്കുന്നു. പുറത്തെ കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ധാരാളം ജാലകങ്ങളും ഇവിടെ കാണാം.

doctor-home-bed
doctor-home-upperbed

ലളിതമായ അടുക്കളയുടെ ചുവരുകളിൽ സെറാമിക് ടൈലുകൾ പാകി. ഒറ്റനോട്ടത്തിൽ വുഡൻ ഫർണിഷിങ് ആണെന്നേ തോന്നുകയുള്ളൂ. നിലത്തു വുഡൻ ഫിനിഷുള്ള ടൈലുകൾ വിരിച്ചു. 

doctor-home-kitchen

വീടുപണിക്ക് മുൻപ് ഇതുമായി ബന്ധപ്പെട്ട മാസികകളും വിഡിയോകളും കണ്ട് നന്നായി ഗൃഹപാഠം ചെയ്തത് നിർമാണസമയത്ത് ഉപകരിച്ചെന്നു ഡോക്ടർ പറയുന്നു. ചുരുക്കത്തിൽ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും മുൻഗണന നൽകി വിട്ടുവീഴ്ചകളില്ലാതെ സ്വപ്നഗൃഹം പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ഡോക്ടറും കുടുംബവും.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location-Chungam, Calicut

Area- 3100 SFT

Plot- 13 cents

Owner& Designer- Dr. Asghar C P