Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുതെയല്ല എല്ലാവരും നോക്കുന്നത്!

modern-home-malappuram പെരിന്തൽമണ്ണ ദേശീയപാതയിലൂടെ കടന്നുപോകുന്നവർ ഈ വീടിനെ ഒരു നോക്ക് ശ്രദ്ധിക്കാതിരിക്കില്ല.

മലപ്പുറം പെരിന്തൽമണ്ണയിൽ ദേശീയപാതയ്ക്ക് സമീപമാണ് സമകാലിക ശൈലിയിൽ ഒരുക്കിയ ഈ വീട്. ചെറിയ പ്ലോട്ടിന്റെ പരിമിതികളെ മറികടക്കുന്ന ഡിസൈനാണ് വീടിന്റെ ഹൈലൈറ്റ്. 7 സെന്റിൽ 3000 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്.  ദേശീയപാതയ്ക്ക് സമീപം 5 മീറ്റർ ഉള്ളിലേക്ക് മാറി പണിയണം എന്ന നിഷ്കർഷ പാലിച്ചു കൊണ്ടുതന്നെ ഞെരുക്കം അനുഭവപ്പെടാത്ത രീതിയിൽ എലിവേഷൻ ഒരുക്കിയിരിക്കുന്നു. ചെറിയ മുറ്റം കരിങ്കല്ല് പാകി ഉറപ്പിച്ചു. മുൻപിൽ കാർ പോർച്ചും നൽകി.

modern-home-night

പുറംഭിത്തികളിൽ ഗ്രേ ക്ലാഡിങ് ടൈലുകൾ വിരിച്ചു. എലിവേഷനിൽ കണ്ണുടക്കുന്നത് ഓപ്പൺ ബാൽക്കണിയിലേക്കാണ്. വീടിനുള്ളിൽ തന്നെ മഴയും വെയിലും ആസ്വദിക്കാനായി ഒരിടം. അതാണിവിടം. സ്വകാര്യതയ്ക്കായി സ്‌റ്റീൽ ഫ്രയിമുകൾ കൊണ്ട് ലൂവറുകൾ നൽകി. പുറത്തുനിന്നും കാഴ്ചയെത്തില്ല. അകത്തു നിന്നും പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം.

modern-home-upper

ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, നാലു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയത്. 

modern-home-living

സ്വകാര്യത നൽകി സ്വീകരണമുറി. ഇവിടെ ഭിത്തികളിൽ പ്ലൈവുഡ് പാനലുകൾ നൽകി കൺസീൽഡ് ലൈറ്റിങ് കൊടുത്തതോടെ ആംബിയൻസ് മാറിമറിഞ്ഞു. ഗോവണിയുടെ താഴെയായി ഫാമിലി ലിവിങ് സ്‌പേസ് ക്രമീകരിച്ചു. ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഒരു വശത്തു കസേരയും മറുവശത്തായി ബെഞ്ചും നൽകി.

modern-home-dining

സിറ്റ്ഔട്ടിൽ ഗ്രാനൈറ്റും പ്രധാന ഇടങ്ങളിൽ ടൈലുമാണ് വിരിച്ചത്. കിടപ്പുമുറികളിൽ വുഡൻ ഫിനിഷുള്ള ടൈലുകൾ വിരിച്ചു. മെറ്റൽ, തടി, ഗ്ലാസ് എന്നിവയാണ് ഗോവണിയിലും കൈവരികളിലും ഹാജർ വയ്ക്കുന്നത്. 

modern-home-stair

താഴെയും മുകളിലുമായി രണ്ടു കിടപ്പുമുറികൾ വീതമാണ് ഒരുക്കിയത്. വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുമുണ്ട്. റോമൻ കർട്ടനുകളും വാം ടോൺ ലൈറ്റുകളും മുറിക്ക് ഭംഗി പകരുന്നു.

modern-home-bed

പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് അടുക്കള. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്.

modern-home-kitchen

ചെറിയ ഇടങ്ങൾക്ക് പോലും ഉപയുക്തത നൽകാൻ സാധിച്ചതാണ് ഇന്റീരിയറിൽ ഉപകരിച്ചത്. സൗകര്യങ്ങളിൽ വീട്ടുകാരും സംതൃപ്തരാണ്. ചുരുക്കത്തിൽ പെരിന്തൽമണ്ണ ദേശീയപാതയിലൂടെ കടന്നുപോകുന്നവർ ഈ വീടിനെ ഒരു നോക്ക് ശ്രദ്ധിക്കാതിരിക്കില്ല.

modern-home-elevation

Project Facts

Location- Perinthalmanna, Malappuram

Area- 3000 SFT

Plot- 7 cent

Designer- Arif Melattur

Home key Architects& Interior

Perinthalmanna, Malappuram

Mob- 8589894000, 9446946539