Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വീട് ഒരു അദ്ഭുതമാണ്!...കാരണം

small-plot-house-calicut ചെറിയ സ്ഥലപരിമിതിയിലും പരമാവധി ഉപയുക്തത നൽകിയതാണ് ഈ വീടിന്റെ ശ്രദ്ധേയമാക്കുന്നത്.

കോഴിക്കോട് തങ്ങൾ റോഡിലാണ് പ്രവാസിയായ സുൽഫിക്കറിന്റെ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് വീടിന്റെ ഹൈലൈറ്റ്. 6 സെന്റിൽ 2800  ചതുരശ്രയടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. L ഷേപ്പിലുള്ള പ്ലോട്ടാണിവിടെ. മുൻപിൽ വീതി കുറഞ്ഞു പിന്നിലേക്ക് വീതി കൂടി വരുന്ന പ്ലോട്ട്. പിന്നിലേക്ക് ഇറക്കിയാണ് വീടുപണിതത്. വീട്ടിലേക്കുള്ള വഴിക്ക് ഇരുവശവും മുളകൾ വച്ചുപിടിപ്പിച്ചു. ലാൻഡ്സ്കേപ്പിനൊപ്പം സ്വകാര്യതയും ഇതിലൂടെ ലഭിച്ചു. 

small-plot-house-gate

പുറംകാഴ്ചയിൽ കണ്ണുടക്കുന്നത് ജിഐ ബോക്സ് സെക്‌ഷനിൽ നിർമിച്ച ലൂവറുകളിലേക്കാണ്‌. ഇതേ ഡിസൈൻ ഗെയ്റ്റിലും തുടരുന്നുണ്ട്. സിറ്റ്ഔട്ടിന്റെ ഭിത്തികളിൽ സാൻഡ്‌സ്‌റ്റോൺ ക്ലാഡിങ് നൽകി. ഇത് മുകൾനിലയിലും തുടരുന്നു. മുകൾനിലയിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ച് റൂഫിങ് കൊടുത്തു. 

small-plot-house-elevation

ഇറ്റാലിയൻ മാർബിളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. മറ്റിടങ്ങളിൽ ടൈലുകൾ വിരിച്ചു. കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ്ങും നൽകി. വെനീറും വോൾപേപ്പറുകളും ഇന്റീരിയറിന് മാറ്റുകൂട്ടുന്നു. ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ സ്വകാര്യത നൽകുന്നതിനായി ഫോൾഡബിൾ വാതിൽ നൽകി.

small-plot-house-cfamily-living

ഡബിൾ ഹൈറ്റിലാണ് ഊണുമുറി. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഇതിനു സമീപം പ്രെയർ ഏരിയ. ഇവിടെയും സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ നൽകി. വാഷ് ഏരിയയിലേക്ക് പ്രവേശിക്കുന്ന ഭിത്തിയിൽ നിറയെ ജാലകങ്ങൾ നൽകിയിരിക്കുന്നു. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു.

small-plot-house-dining

ടീക് വുഡും ടഫൻഡ് ഗ്ലാസ്സും കൊണ്ടാണ് ഗോവണിയും കൈവരികളും. ഇത് മുകൾനിലയിലും തുടരുന്നു. ഗോവണിയുടെ വശത്തായി ഫാമിലി ലിവിങ് നൽകി. ഇവിടെ ടിവി യൂണിറ്റും കൊടുത്തു. രണ്ടാം നിലയിലും ലിവിങ് സ്‌പേസ് നൽകിയിട്ടുണ്ട്.

small-plot-house-upperhall

ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.  

small-plot-house-bed

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. താഴെ രണ്ടും മുകളിൽ മൂന്നും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്. മുകൾനിലയിൽ ഒരു കിടപ്പുമുറി മലബാർ മണിയറ ശൈലിയിലാണ് ഒരുക്കിയത്. പുറത്തുള്ള കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന സ്ലൈഡിങ് ഗ്ലാസ് ജനാലകൾ ഇവിടെ നൽകി. പകൽസമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റ് ഇടേണ്ട ആവശ്യം വരുന്നില്ല. ചുരുക്കത്തിൽ ചെറിയ സ്ഥലപരിമിതിയിലും പരമാവധി ഉപയുക്തത നൽകിയതാണ് ഈ വീടിന്റെ ശ്രദ്ധേയമാക്കുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Thangal Road, Calicut

Area- 2800 SFT

Plot- 6 cents

Owner- Sulfikkar

Architect- Abdu Nazir

Interior Architect- Faheem Moosa, Farha Nazir

Mob- 9037272830