Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളും സ്വന്തമാക്കാൻ മോഹിക്കും, കാരണം...

ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് ഈ വീടിന്റെ ഹൈലൈറ്റ്. കോഴിക്കോട് പെരിന്തൽമണ്ണയിൽ 3400 ചതുരശ്രയടിയിലാണ് പ്രവാസിയായ ഷമീമിന്റെയും കുടുംബത്തിന്റെയും വീട്. റോഡ് നിരപ്പിൽ നിന്നും താണുകിടക്കുന്ന പ്ലോട്ടിൽ പരമാവധി കാഴ്ച ലഭിക്കുന്ന വിധത്തിലാണ് എലിവേഷൻ ഡിസൈൻ ചെയ്തത്. ഫ്ലാറ്റ്- സ്ലോപ് റൂഫുകളുടെ സങ്കലനമാണ് സമകാലിക ശൈലിയിൽ ഒരുക്കിയ വീടിന്റെ പുറംകാഴ്ചയെ നിർവചിക്കുന്നത്. റോഡിൽ നിന്നും വീട്ടിലേക്ക് ഇറങ്ങാനായി റാംപ് വേ നിർമിച്ചിട്ടുണ്ട്. 

cute-home-sideview

വൈറ്റ്, ബെയ്ജ് നിറങ്ങളാണ് പ്രധാനമായും പുറംഭിത്തികളിൽ നൽകിയത്. ഇതിനു ഷെഡ് ആയി നീല നിറവും കൊടുത്തു. വശത്തായി കാർ പോർച്ച്. ചെറിയ സിറ്റ് ഔട്ടിലൂടെ നേരെ അകത്തേക്കെത്താം. സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം കൂടി കണക്കിലെടുത്ത് മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. 

cute-home-living

ലിവിങ്-ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നു. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഇന്റീരിയർ ഫർണിഷിങ് ചെയ്തത്. കടുംനിറങ്ങളുടെ ആഘോഷമൊന്നുമില്ല അകത്തളങ്ങളിൽ. വൈറ്റ്, വാം ടോൺ ലൈറ്റിങ് അകത്തളങ്ങൾ പ്രസന്നമാക്കുന്നു. കജാരിയയുടെ ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. സ്വീകരണമുറിയിലും കിടപ്പുമുറിയിലും വുഡൻ ഫ്ളോറിങ് നൽകി. 

cute-home-hall

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ക്യൂരിയോ ഷെൽഫ് നൽകി. ഇതിന്റെ താഴ്ഭാഗം പാൻട്രി ടേബിൾ ആയും ഉപയോഗിക്കാം.

cute-home-dining

വുഡും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. പടികളുടെ താഴെയായി എൽഇഡി സ്ട്രിപ്പുകൾ കൊണ്ട് പ്രൊഫൈൽ ലൈറ്റിങ്ങും നൽകിയിട്ടുണ്ട്. ഗോവണിയുടെ താഴെയായി ഫാമിലി ലിവിങ് സ്‌പേസ് ക്രമീകരിച്ചു. ഗോവണി കയറി ചെല്ലുമ്പോൾ ഒരു അപ്പർ ലിവിങ് സ്‌പേസും നൽകിയിട്ടുണ്ട്. ഇവിടെ ടിവി യൂണിറ്റും നൽകി.

cute-home-stair

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ നൽകിയിട്ടുണ്ട്. വെനീർ പാനലിൽ കൊത്തിയെടുത്ത ജാളി ഡിസൈനാണ് മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്ബോർഡിന്റെ സവിശേഷത. മുകളിലെ ബാത്‌റൂമിൽ പ്രകാശത്തെ ആനയിക്കുന്ന സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇതിലൂടെ വീഴുന്ന പ്രകാശം ബാത്ടബ്ബിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. 

cute-home-masterbed
cute-home-bath

ലളിതമായ അടുക്കള. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൊറിയൻ സ്‌റ്റോൺ പാതകത്തിൽ വിരിച്ചു.

cute-home-kitchen

വെള്ളം ഭൂമിയിലേക്കിറങ്ങും വിധമാണ് കരിങ്കല്ലും പുൽത്തകിടിയും വിരിച്ച് മുറ്റം അലങ്കരിച്ചത്. ചുരുക്കത്തിൽ അതിഭാവുകത്വമില്ലാത്ത കാഴ്ചകളാണ് ഈ വീടിന്റെ സൗന്ദര്യം.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Perinthalmanna, Calicut

Area- 3400 SFT

Owner- Shameem

Designer- Muhammed Muneer

Nufail- Muneer Associates, Calicut

Mob- 9847249528

Completion year- 2018