Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 സെന്റ് ഉണ്ടോ? കലക്കൻ വീട് പണിയാം!

5-cent-sideview മനസ്സുണ്ടെങ്കിൽ അഞ്ചു സെന്റിൽ ലാവിഷായി തന്നെ വീടുപണിയാം എന്നുതെളിയിക്കുകയാണ് ഈ വീട്...

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് നടക്കാവിലുള്ള ഈ വീടിന്റെ ഹൈലൈറ്റ്. വെറും അഞ്ചു സെന്റിലാണ് 2000 ചതുരശ്രയടിയിൽ അഞ്ചു കിടപ്പുറികളുള്ള ഈ ഇരുനില വീട് സ്ഥിതി ചെയ്യുന്നത്. സമകാലിക ശൈലിയിലാണ് എലിവേഷൻ. ഗ്രൂവുകളും പർഗോള ഡിസൈനും എലിവേഷന്റെ ഭംഗി കൂട്ടുന്നു. ചെറിയ സ്ഥലത്തും ബുദ്ധിപരമായി വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിരിക്കുന്നു. പോളികാർബൺ ഷീറ്റ് മേഞ്ഞ പോർച്ചിന്റെ ഭിത്തിയിലാണ് വെർട്ടിക്കൽ ഗാര്‍ഡൻ. മുറ്റത്ത് തന്തൂർ നാച്വറൽ സ്റ്റോൺ പാകി. 

5-cent-home-calicut

സിറ്റൗട്ടിൽ നിന്ന് ഫോർമൽ ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കാം. ചെറിയ സ്ഥലത്തും പരമാവധി സ്ഥലഉപയുക്തത ലഭിക്കുംവിധം അകത്തളങ്ങൾ ക്രമീകരിച്ചു. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് സ്വീകരണമുറി ഒരുക്കിയത്. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഇടങ്ങളെ വേർതിരിക്കാൻ വുഡൻ ഫിനിഷുള്ള ടൈലുകളും നൽകി. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും മുറികളെ പ്രസന്നമാക്കുന്നു.

living

ലിവിങ്ങിൽനിന്നു പ്രവേശിക്കുന്നത് ഹാളിലേക്കാണ്. ഡൈനിങ്ഏരിയ, വാഷ്ഏരിയ, ഗോവണി, കോർട്‌യാർഡ് എന്നിവ ഉൾപ്പെടുന്നതാണ് ഹാൾ. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ.

dining

കോർട്യാർഡാണ്‌ ഹാളിലെ ഒരു പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഗ്രാസും, ചെടികളും ഇവിടെ നൽകിയിരിക്കുന്നു. ഗോവണിക്ക് താഴെയാണ് കോർട്യാർഡിന്റെ സ്ഥാനം. ഗോവണിയുടെ വശത്തെ ഡബിൾഹൈറ്റ് ഭിത്തി നാച്വറല്‍ ക്ലാഡിങ് പാകി വ്യത്യസ്തമാക്കിയത് ശ്രദ്ധേയമാണ്. തടിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയും കൈവരികളും. ഗോവണി കയറിയെത്തുമ്പോൾ അപ്പർ ലിവിങ് നൽകിയിരിക്കുന്നു. ടഫൻഡ് ഗ്ലാസ് കൊണ്ട് പർഗോള ബാൽക്കണിയും നൽകിയിരിക്കുന്നു.

upper

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.

ഫങ്ഷനലായ അടുക്കള. പ്ലൈവുഡ്– വെനീർ ഫിനിഷിലാണ് കബോർഡുകൾ. ചെറിയൊരു ബ്രേക്ഫാസ്റ്റ് ടേബിളും ഇവിടെ നൽകി. കൊറിയൻ സ്‌റ്റോൺ കൗണ്ടറിൽ വിരിച്ചു.  

kitchen

രാത്രിവിളക്കുകൾ കൂടി തെളിയുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

5-cent-home-night

Project Facts

Location- Nadakkav, Calicut

Plot- 5 cents

Area- 2000 SFT

Owner- Fazal Rahman

Designer- Yasher Ali, Jamsheer Ali

Astera Builders, Calicut

Mob- 9388888851  9037075100

Completion year- 2017