Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീതിയില്ലേ?... സാരമില്ല വീടുപണിയാം!

minimal-house-exterior ആഡംബരങ്ങൾ നൽകാതെ വീട്ടുകാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഡിസൈൻ ചെയ്തതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് പ്രധാന പാതക്കരികിലാണ് ഈ വീട്. 12 മീറ്റർ മാത്രം വീതിയുള്ള 15 സെന്റ് സ്ഥലം പ്ലോട്ട്. പ്ലോട്ടിന്റെ ഈ പരിമിതികളെ എല്ലാം സാധ്യതകളാക്കി മാറ്റുന്ന ഡിസൈനാണ് ഇവിടെ പ്രയോഗിച്ചത്. പ്ലോട്ടിന്റെ ചരിവ് പ്രയോജനപ്പെടുത്തി ഒരു ബേസ്മെന്റ് ഫ്ലോർ കൂടി പണിതു. ഒപ്പം വീട്ടുകാർ പ്രവാസികളായതിനാൽ പരിപാലനം എളുപ്പമാകുന്ന വിധത്തിലാണ് വീട് നിർമിച്ചത്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. മൂന്നു നിലയിലായി 4450 ചതുരശ്രയടിയാണ് വിസ്തീർണം. 

minimal-house-living

ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ പ്രധാനമായും ഒരുക്കിയിരിക്കുന്നത്. പ്ലോട്ടിന്റെ വീതി കുറവു കാരണം വീടിനും വീതി കുറവാണ്. അകത്ത് ഇടുക്കം തോന്നാതിരിക്കാൻ ഡബിൾ ഹൈറ്റിലാണ് അകത്തളങ്ങൾ പണിതത്. പരിപാലനം എളുപ്പമാക്കുന്നതിനായി മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഹാളിലാണ് ഡൈനിങ്, കോർട്‌യാർ‍ഡ്, ഗോവണി എന്നിവ വരുന്നത്. ഇതും ഡബിൾ ഹൈറ്റിൽ ഒരുക്കി. 

minimal-house-dining

കോർട്‌യാർ‍ഡാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. ഇതുവഴി സൂര്യപ്രകാശം സമൃദ്ധമായി വീടിനുള്ളിലേക്കെത്തുന്നു. കാർപോർച്ചിനോട് ചേർന്ന് ക്യാന്റിലിവർ മാതൃകയിൽ ഒരു ഔട്ടർ കോർട്യാർഡുമുണ്ട്. ഇതിനോട് ചേർന്ന് പരിപാലനം ആവശ്യമില്ലാത്ത ചെടികൾ നട്ടിരിക്കുന്നു.

minimal-house-prayer

കിടപ്പുമുറികളിൽ അത്യാവശ്യ സൗകര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് അടുക്കള. മൾട്ടിവുഡ് ഫിനിഷിലാണ് കബോർഡുകൾ. ചുരുക്കത്തിൽ കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങൾ നൽകാതെ വീട്ടുകാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഡിസൈൻ ചെയ്തതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

minimal-house-road

Project Facts

Location- Ponkunnam, Kottayam

Plot- 15 cents

Area- 3450 SFT

Owner- Johnson George

Designer- Ar. Abin Benny

De.Sign Architects, Kottayam

Mob- 8940246334