Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ പ്ലോട്ടിൽ പോക്കറ്റ് ചോരാതെ ഇരുനില വീട്!

26-lakh-exterior അമിത ആർഭാടങ്ങൾ ഇല്ലാതെ ബജറ്റിനുള്ളിൽ നിന്നുകൊണ്ട് ഇരുനിലവീട് പണിതു...

ചെറിയ പ്ലോട്ടിൽ ചെറിയ ബജറ്റിൽ അത്യാവശ്യം സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. തൃശൂർ ജില്ലയിലെ കൊമ്പിടിയിൽ അഞ്ചു സെന്റിൽ 1869 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. ലിവിങ്, ഡൈനിങ്, കിച്ചൻ, നാല് കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയിരിക്കുന്നത്. 

സമകാലിക ശൈലിയിലാണ് ഇരുനില വീട് ഒരുക്കിയത്. വൈറ്റ്–ഗ്രേ തീമാണ് പിന്തുടർന്നത്. പുറംഭിത്തിയിലെ ടൈൽ ക്ലാഡിങ്ങും, ബാൽക്കണിയിൽ ജിഐ വർക്കും നൽകിയിട്ടുണ്ട്.

26-lakh-house-view

വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. പ്രകാശത്തെ ആനയിക്കാൻ പല വഴികൾ നൽകിയിട്ടുണ്ട്. ഡൈനിങ്ങിൽ പർഗോള നൽകിയിട്ടുണ്ട്. സ്റ്റെയർ ഏരിയയിൽ സ്‌കൈലൈറ്റ് കൊടുത്തു. സമീപമുള്ള ഇടനാഴിയിൽ വെർട്ടിക്കൽ സ്‌കൈലൈറ്റുകളും കൊടുത്തിട്ടുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. 

നാലു കിടപ്പുമുറികളാണ് വീട്ടിൽ. വെന്റിലേഷന് പ്രാധാന്യം നൽകിയാണ് മുറികൾ ഒരുക്കിയത്. എംഡിഎഫിലാണ് കിടപ്പുമുറിയുടെ കബോർഡുകൾ നിർമിച്ചത്.

L ഷേപ്പിലാണ് കിച്ചൻ. കാബിനറ്റുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. സമീപം ട്രസ് റൂഫിങ് നൽകിയ വർക് ഏരിയയുമുണ്ട്.

kitchen

സ്‌ട്രക്‌ചറും ഫർണിഷിങ്ങും ഉൾപ്പെടെ 26 ലക്ഷം രൂപയാണ് ഈ വീടിനു ചെലവായത്.

ചെലവ് കുറച്ച ഘടകങ്ങൾ 

  • തടിയുടെ ഉപയോഗം കുറച്ചു. സിമന്റിൽ തീർത്ത കട്ടിളകളാണ് കൂടുതലും ഉപയോഗിച്ചത്.
  • കരിങ്കല്ലും, സിമന്റ് കട്ടകളുമാണ് സ്ട്രക്ചർ നിർമിക്കാൻ ഉപയോഗിച്ചത്.
  • ലിവിങ് ഒഴികെയുള്ള ഇടങ്ങളിൽ ഫാൾസ് സീലിങ് ഒഴിവാക്കി. എൽഇഡി സ്ട്രിപ്പ് ലൈറ്റുകൾ നൽകി.

Project Facts

Location- Kombidi, Thrissur

Plot- 5 cent

Area- 1869 SFT

Owner- Sabu

Designer- Sebin Paul

Design City, Thrissur

Mob- 9645736599