3.5 സെന്റ്, 11.5 ലക്ഷം! ഇഷ്ടമാകും ഈ കൊച്ചുവീട്

11-lakh-home-alappuzha
SHARE

എന്റെ പേര് രാഹുൽ രവി. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയാണ് സ്വദേശം. എന്നെപ്പോലെ നെടുവീർപ്പോടെ വീടുപണിയെക്കാണുന്ന ഒരുപാട് സാധാരണക്കാരുണ്ട് എന്നെനിക്കറിയാം. അവർക്കായി ഞാൻ എന്റെ വീടിന്റെ കാഴ്ചകൾ പങ്കുവയ്ക്കുന്നു.

ഏറെക്കാലത്തെ സ്വപ്നമായ വീടുപണിയാൻ സ്വരുക്കൂട്ടിയത് 12 ലക്ഷം രൂപയാണ്. ആകെയുള്ളത് മൂന്നര സെന്റാണ്. അവിടെ ആ ബജറ്റിൽ ഒതുങ്ങുന്ന ഒരു കൊച്ചു വീട്. ഇതായിരുന്നു എന്റെ ആവശ്യം. നിർമാണച്ചെലവുകൾ കുത്തനെ കുതിക്കുന്ന ഇന്നത്തെക്കാലത്ത് അധികം സൗകര്യങ്ങൾ ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിലും ഉപരിയായി സൗകര്യങ്ങൾ ഉള്ള വീട് ഡിസൈനർ ബിനു മോഹൻ പണിതുതന്നു. 

11-lakh-home-exterior

സമകാലിക ശൈലിയിലാണ് എലിവേഷൻ. ഒരു ഷോ വാളും പുറംകാഴ്ചയ്ക്ക് ഭംഗി നൽകുന്നുണ്ട്. 699 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, ഒരു കോമൺ ബാത്റൂം എന്നിവയാണ് വീട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫർണിച്ചർ പുറത്തുനിന്നും വാങ്ങി. വിട്രിഫൈഡ് ടൈലാണ് നിലത്ത് വിരിച്ചിരിക്കുന്നത്.

11-lakh-home-living

ന്യൂട്രൽ നിറങ്ങളാണ് കൂടുതലും അകത്തളത്തിൽ നൽകിയത്. കാഴ്ചയുടെ ഭംഗിക്കായി ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ലിവിങ്- ഡൈനിങ് പ്രധാനഹാളിന്റെ ഭാഗമായി ക്രമീകരിച്ചു. ഇവിടെ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തു ടിവി വോൾ നൽകി.

11-lakh-home-hall

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 11.5 ലക്ഷം രൂപയാണ് ചെലവായത്. ചതുപ്പുനിലമായതിനാൽ ബെൽറ്റ് വാർത്ത് അടിത്തറ കെട്ടാൻ കൂടുതൽ തുക ചെലവായി. അല്ലായിരുന്നെങ്കിൽ ചെലവ് ഇനിയും കുറഞ്ഞേനേ.

11-lakh-home-interior

ചെലവ് കുറച്ച ഘടകങ്ങൾ

  • സിമന്റ് കട്ടകൾ കൊണ്ട് ഭിത്തി കെട്ടി 
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി
  • കിച്ചൻ കാബിനറ്റുകൾ അലുമിനിയം ഫാബ്രിക്കേറ്റ് ചെയ്തു 
11-lakh-home-kitchen

ചുരുക്കത്തിൽ നിർമാണസാമഗ്രികളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ബജറ്റിലൊതുങ്ങി വീട് പൂർത്തിയാക്കാനായി എന്നതാണ് സന്തോഷകരമായ കാര്യം. 

Project Facts

Location- Panavally, Alappuzha

Plot- 3.5 cent

Area- 699 SFT

Owner- Rahul Revi

Designer- Binu Mohan

Sree Sankara Designers, Kottayam

Mob- 9048421019

Budget- 11.5 Lakhs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA