പുതിയ കാലത്തേക്ക് ഒരു കുതിച്ചുചാട്ടം...

രണ്ടുകിടപ്പുമുറികൾ മാത്രമുള്ള ഒറ്റനില വീട്ടിൽ കാറ്റും വെളിച്ചവും കടക്കുന്നത് കുറവായിരുന്നു. മാത്രമല്ല അകത്തളങ്ങളിൽ സ്ഥലപരിമിതിയും അസൗകര്യങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. അങ്ങനെയാണ് വീടു പുതുക്കിപ്പണിയാൻ ഉടമസ്ഥൻ തീരുമാനിക്കുന്നത്.

മലപ്പുറം മഞ്ചേരിയിലാണ് പുതിയകാലത്തെ അഭിസംബോധന ചെയ്യുന്ന ഇരുനില വീട് സ്ഥിതി ചെയ്യുന്നത്. 14 സെന്റിൽ 2800 ചതുരശ്രയടിയാണ് പുതിയ വീടിന്റെ വിസ്തീർണം.

എലിവേഷന്റെ ഒരുഭാഗം ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വശത്തുനിന്നുനോക്കുമ്പോൾ വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം ഇതിലൂടെ ലഭിക്കുന്നു. പഴയ വീടിന്റെ മുകളിൽ ട്രസ് വർക്ക് ചെയ്തിരുന്നു. ഇത് പൊളിച്ചുമാറ്റിയാണ് മുകൾനില പണിതത്. തടി കൊണ്ടാണ് മേൽക്കൂരയിലെ ട്രസ് വർക്കും ഗോവണിയും നിർമിച്ചത്.

കാർപോർച്ച് വീടിനു സമീപം മാറ്റിപ്പണിതു. നീളൻ വരാന്ത കടന്നാണ് അകത്തേക്ക് കയറുന്നത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. അകത്തളത്തിൽ ഭിത്തികളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി ഏറെക്കുറെ മറികടന്നത്. സെമി ഓപ്പൺ ശൈലിയിലേക്ക് മാറിയതോടെ വീടിനകവശം കൂടുതൽ വിശാലമായി. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം ജനാലകൾ നൽകിയതോടെ ചൂടിനും പരിഹാരമായി.

പഴയ ടൈലുകൾ മാറ്റി മാർബോനൈറ്റ് ടൈലുകൾ വിരിച്ചു. പ്ലൈവുഡ്- വെനീർ ഫിനിഷിലാണ് ഫർണിഷിങ്. സ്വീകരണമുറിയിലെ ഒരുഭിത്തിയിൽ വോൾപേപ്പർ നൽകി  ടിവി യൂണിറ്റ് ക്രമീകരിച്ചു. മുകൾനിലയിലും ലിവിങ് ഏരിയയും ടിവി യൂണിറ്റും നൽകിയിട്ടുണ്ട്. 

ഇടച്ചുമരുകൾ കളഞ്ഞതോടെ ഡൈനിങ്-കിച്ചൻ ഏരിയ കൂടുതൽ വിശാലമായി. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. 

ഓപ്പൺ ശൈലിയിലാണ് പാൻട്രി കിച്ചൻ. പുറത്ത് കൗണ്ടറും നൽകിയിട്ടുണ്ട്. മറൈൻ പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്. സമീപം വർക് ഏരിയയുമുണ്ട്.

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Manjeri, Malappuram

Area- 2800 SFT

Plot- 14 cents

Owner- Ajith

Designers- Stone Arc Design Company

Mob- 8113099099

Completion year- 2018