Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ പ്ലോട്ടിൽ പോക്കറ്റിൽ ഒതുങ്ങുന്ന വീട്!

24-lakh-home ഫലപ്രദമായി ആസൂത്രണം ചെയ്താൽ ചെറിയ പ്ലോട്ടിലും വിശാലമായ വീട് പണിയാം എന്നതിന് ഉദാഹരമാണ് ഈ വീട്...

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് ഫറോക്കിലുള്ള ഈ വീടിന്റെ സവിശേഷത. വെറും നാലര സെന്റിലാണ് 1540 ചതുരശ്രയടിയുള്ള ഈ ഇരുനില വീട് പണിതത്. ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയത്. സ്ട്രക്ച്ചറും ഫിനിഷിങ്ങും ഉൾപ്പെടെ 24 ലക്ഷം രൂപയിൽ ചെലവ് ഒതുക്കാൻ കഴിഞ്ഞു. 

24-lakh-home-living

ചെറിയ സ്‌പേസിൽ പരമാവധി ഉപയുക്തത ലഭിക്കുംവിധം ഫ്ലാറ്റ്, സ്ലോപ് റൂഫുകളുടെ സങ്കലനമാണ് വീടിന്റെ എലിവേഷൻ. വെള്ള നിറമാണ് അകത്തും പുറത്തും നൽകിയത്. വേർതിരിവിനായി ബ്രിക് ക്ലാഡിങ്ങും പലയിടത്തായി നൽകിയിട്ടുണ്ട്. തുറന്ന ശൈലിയിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലത നൽകുന്നതിനോടൊപ്പം വായുസഞ്ചാരവും സുഗമമാക്കുന്നു. 

stair

ചെറിയ വിസ്തൃതിയിൽ കൂടുതൽ വിശാലത ലഭിക്കാൻ സ്വീകരണമുറിയുടെ മേൽക്കൂര ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഈ ഭാഗത്തെ ഭിത്തിയിൽ ഓറഞ്ച് നിറമുള്ള ഹൈലൈറ്റർ പെയിന്റും അടിച്ചിട്ടുണ്ട്. പ്രകാശത്തെ അകത്തേക്ക് ആനയിക്കാൻ സ്‌കൈലിറ്റുകളും നൽകിയിട്ടുണ്ട്. വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. മിനിമൽ ശൈലിയിൽ ഫർണിച്ചർ നൽകി. 

24-lakh-home-hall

ഗോവണിക്ക് സമീപം നാലുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ ക്രമീകരിച്ചു. അക്കേഷ്യയും ടഫൻഡ് ഗ്ലാസുമാണ് ഗോവണിയുടെ കൈവരികൾക്ക് നൽകിയത്. അടുക്കളയും ലളിതമായി ക്രമീകരിച്ചു. സ്‌റ്റോറേജിന്‌ കബോർഡുകൾ നൽകി. സമീപം ചെറിയ വർക് ഏരിയയും ക്രമീകരിച്ചു.

ചെറുതെങ്കിലും സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. കോട്ടിന്റെ അടിയിൽ വലിച്ചുതുറക്കാവുന്ന വിധം സ്‌റ്റോറേജ് കൺസോൾ നൽകി. സമീപം വാഡ്രോബുകളുമുണ്ട്. ചെറിയ മുറ്റം ഗ്രാവൽ വിരിച്ചു. പ്ലോട്ടിൽ ബാക്കിയുള്ള സ്ഥലത്ത് വാഴയും മറ്റ് കൃഷികളും ചെയ്തിട്ടുണ്ട്. 

24-lakh-home-bed

ചെലവ് കുറച്ച ഘടകങ്ങൾ

  • പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കളാണ് ഉപയോഗിച്ചത്.
  • പ്രീമിയം തടിയുടെ ഉപയോഗം കുറച്ചു. ചെലവ് കുറഞ്ഞ അക്കേഷ്യയാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്.
  • ചുവരുകൾക്ക് ഇളം നിറങ്ങൾ നൽകി.
  • ഫോൾസ് സീലിങ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Feroke, Calicut

Plot- 4.5 cents

Area- 1540 SFT

Owner- Renjith

Designer- Raoof Kalathingal

Mob- 9961472061

Tessera Architects, Feroke

Budget- 24 lakhs