ഇങ്ങനെ വേണം ഫ്ലാറ്റ് ഡിസൈൻ ചെയ്യാൻ!...

ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമാക്കിയിരിക്കുന്നു...

ഫ്ലാറ്റുകൾ ഡിസൈൻ ചെയ്യുമ്പോൾ ഡിസൈനർമാർ നേരിടുന്ന പ്രധാന വെല്ലുവിളി, നിയതമായ ഒരു സ്ട്രക്ച്ചറിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മാറ്റങ്ങൾ വരുത്തേണ്ടി വരിക എന്നതാണ്. പരിമിതികളെ സാധ്യതയാക്കിയ മാറ്റിയ ഡിസൈനാണ് ഈ ഫ്ലാറ്റിനെ വ്യത്യസ്തമാക്കുന്നത്.

കണ്ണൂരാണ് വിനോദ് കുമാറിന്റെ 1650 ചതുരശ്രയടിയുള്ള 3 BHK ഫ്ലാറ്റ്. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമാക്കിയിരിക്കുന്നു എന്നതാണ് ഡിസൈനിങ്ങിലെ പ്രധാന സവിശേഷത.

ഇന്റീരിയർ തീം അനുസരിച്ചാണ് ഈ ഫ്ലാറ്റ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിപ്സം വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് നൽകി പ്രൊഫൈൽ ലൈറ്റിങ് നൽകിയിട്ടുണ്ട്. സ്വീകരണമുറിക്കും ഊണുമുറിക്കും സ്വകാര്യത ലഭിക്കാൻ ഇടയിൽ ചെറിയൊരു പാർടീഷൻ നൽകി. ഇതിൽ സ്റ്റോറേജ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ടിവി യൂണിറ്റിലെ ഭിത്തി വുഡൻ ടെക്സ്ചർ ചെയ്തിട്ടുണ്ട്.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപമുള്ള ഭിത്തിയിൽ ഫാമിലി ഫോട്ടോ നൽകി. ഇടനാഴിയിൽ ഒരു മിനിബാറും ക്രമീകരിച്ചിട്ടുണ്ട്. പിയു ഫിനിഷിലാണ് ഗ്രീൻ, വുഡ് ഫിനിഷിലാണ് അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറിലും സ്പ്ലാഷ്ബാക്കിലും വിരിച്ചത്. വാഷ് ബേസിൻ ഏരിയയിലും ഗ്ലാസ് കബോർഡുകൾ നൽകി സ്റ്റോറേജ്  സ്‌പേസ് ഒരുക്കിയത് ശ്രദ്ധേയമാണ്.

മൂന്നു കിടപ്പുമുറികളിലും സിഎൻസി ഡിസൈൻ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട്. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ക്രമീകരിച്ചത്. മുഴുനീള വാഡ്രോബുകളാണ് ഇതിനായി ഒരുക്കിയത്. ഡ്രസിങ് സ്‌പേസുമുണ്ട്. സ്ലൈഡിങ് ഡോർ തുറന്നാണ് ബാൽക്കണിയിലേക്ക് പ്രവേശിക്കുന്നത്.

മകളുടെ കിടപ്പുമുറി പിങ്ക് വൈറ്റ് തീമിലാണ് ഒരുക്കിയത്. മകന്റെ കിടപ്പുമുറിയിൽ ബീൻ ബാഗുകൾ നൽകിയിട്ടുണ്ട്. സ്റ്റഡി സ്‌പേസും സജ്ജീകരിച്ചു. ചുരുക്കത്തിൽ വീട്ടുകാരുടെ താൽപര്യങ്ങളെയും അഭിരുചികളെയും തൃപ്തിപ്പെടുത്തി ഡിസൈൻ ചെയ്തെടുത്തതാണ് ഇവിടെ ശ്രദ്ധേയം.

Project Facts

Location- Kannur

Area- 1650 SFT

Owner- Vinod Kumar

Designer- Sajan K Menon

SM Interior Consultancy, Palakkad

Mob- 9746185618, 8547886246

Interior Contractor- Elegant Interiors, Kannur

Photographs- Suresh Kumar

Completion year- 2017

Budget- 17 Lakhs