Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ചകളുടെ ഘോഷയാത്രയാണ് ഈ വീട്!

wandoor-house പ്രവാസിയായ ബഷീറിന്റെ വീട് കാഴ്ചകളുടെ ഒരു ഘോഷയാത്ര തന്നെയാണ്...

മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് പ്രവാസിയായ ബഷീറിന്റെ വീട്. വിശാലമായ ഒരേക്കർ പ്ലോട്ടിൽ പകുതി ഭാഗം വീടിനും പകുതി ഭാവിയിൽ വാണിജ്യ സംരംഭം തുടങ്ങുന്നതിനും മാറ്റിവച്ചിരുന്നു. ഏതാണ്ട് 48 സെന്റിൽ 4240 ചതുരശ്രയടിയാണ് വിസ്തീർണം. റോഡ് നിരപ്പിനേക്കാൾ ഉയരത്തിലാണ് പ്ലോട്ടിന്റെ സ്ഥാനം. ഈ  ആനുകൂല്യം മുതലെടുത്ത് കാറ്റിനെയും വെളിച്ചത്തെയും അകത്തേക്ക് ആനയിക്കുന്ന വിധത്തിലാണ് ഇടങ്ങൾ ക്രമീകരിച്ചത്. കേരളത്തിലെ കാലാവസ്ഥയോട് ചേരുംവിധത്തിൽ സ്ലോപ് റൂഫ് നൽകിയാണ് എലിവേഷൻ. കോഫി ബ്രൗൺ നിറങ്ങളോട് ഉടമസ്ഥന് ഇഷ്ടമുണ്ട്. റൂഫ് ടൈലുകൾ ഈ നിറത്തിലാണ് നൽകിയത്.  

wandoor-house-night

നാച്വറൽ സ്റ്റോണും ഗ്രാസും ഇടകലർത്തിയാണ് ലാൻഡ്സ്കേപ്പ്. ചെടികളും ഫലവൃക്ഷങ്ങളും ഡ്രൈവ് വേയും ലാൻഡ്സ്കേപ്പിന്റെ ഭാഗമാണ്. പോർച്ചിൽ നിന്നും സിറ്റ്ഔട്ടിലേക്ക്. ഇവിടെ നിന്നും ഒരു ഫോയർ വഴി അകത്തേക്കെത്താം. പാസേജ് ഡെക് വുഡിലാണ് നിർമിച്ചത്. 

wandoor-house-guest

അകത്തേക്ക് കയറുമ്പോൾ  ആദ്യം കാഴ്ച പതിയുന്നത് ഫോർമൽ ലിവിങ്ങിലാണ്. സ്വകാര്യത നൽകി ഒരു ഫാമിലി ലിവിങും ഇവിടെ നൽകിയിട്ടുണ്ട്. ലിവിങ്ങിനും ഫോയറിനുമിടയിൽ ഒരു സിഎൻസി സെമി പാർടീഷൻ നൽകിയിട്ടുണ്ട്. ലിവിങ്ങിൽ ഹൈലൈറ്റ് ചെയ്യുന്ന ഭാഗങ്ങളിൽ വോൾപേപ്പർ നൽകിയിട്ടുണ്ട്. രണ്ടിടത്തുനിന്നും കാഴ്ച പതിയുന്ന വിധമാണ് കോർട്യാർഡിന്റെ ക്രമീകരണം. 

wandoor-house-living

അകത്തേക്ക് കാറ്റും വെളിച്ചവും കൊണ്ടുവരുന്നതിൽ കോർട്യാർഡും പങ്കുവഹിക്കുന്നുണ്ട്. മഴവെള്ളത്തെ രണ്ടു ഗ്ലാസ് ക്യൂബ് വഴി സ്വീകരിച്ച് പുറത്തേക്ക് കളയുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തേക്ക് ഒരു പാഷ്യോ നൽകിയിട്ടുണ്ട്.

wandoor-house-courtyard
wandoor-house-court

വെള്ള നിറമാണ് അകത്തളത്തിൽ കൂടുതലും നൽകിയത്. വിട്രിഫൈഡ് ടൈലാണ് പൊതു ഇടങ്ങളിൽ വിരിച്ചത്. ഫോർമൽ ലിവിങ്ങിൽ വുഡൻ ടൈൽ വിരിച്ചു. മലേഷ്യൻ ഇരൂളും മഹാഗണിയുമാണ് സ്വീകരണമുറിയിൽ നൽകിയിരിക്കുന്നത്. ഗോവണിയിൽ സോളിഡ്‌ വുഡും ടഫൻഡ് ഗ്ലാസുമാണ് നൽകിയത്. വെനീറും ഫർണിഷിങ്ങിന് ഉപയോഗിച്ചിട്ടുണ്ട്. ഡൈനിങ്ങിൽ നിന്നും പുറത്തേക്ക് കാറ്റുകൊണ്ടിരിക്കാനായി ഒരു യാർഡ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. 

wandoor-house-stair

വൃത്താകൃതിയിലാണ് ഗോവണി. ഇതിന്റെ താഴെ അബ്ല്യൂഷൻ ഏരിയ, കോമൺ ബാത്റൂം എന്നിവ ക്രമീകരിച്ചു. ഗോവണി കയറിയാൽ അപ്പർ ലിവിങ്ങിലെത്താം. മുകളിൽ നിന്ന് താഴേക്ക് കാഴ്ച ലഭിക്കുംവിധം ഇടങ്ങൾ ഒരുക്കിയിരിക്കുന്നു. ഗോവണിയുടെ ലാൻഡിങ്ങിൽ ലൈബ്രറി കം സ്റ്റഡി ഏരിയ ക്രമീകരിച്ചിട്ടുണ്ട്.

wandoor-house-dine

പാൻട്രി കിച്ചനാണ് ഒരുക്കിയത്. സമീപം വർക്കിങ് കിച്ചനും വർക്കേരിയയും ഉണ്ട്.

wandoor-house-kitchen

താഴെ രണ്ടുകിടപ്പുമുറികളും മുകൾനിലയിൽ മൂന്നുകിടപ്പുമുറികളും നൽകിയിരിക്കുന്നു. കിടപ്പുമുറികളിൽ ഹെഡ്ബോർഡ് ഭാഗം പാനലിങ് ചെയ്തിരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി സ്‌പേസ് എന്നിവയും നൽകിയിരിക്കുന്നു. കുട്ടികൾ വളരുന്നതിന് അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയുംവിധമാണ് കിടപ്പുമുറികൾ ഒരുക്കിയത്.

wandoor-house-bedroom

ചുരുക്കത്തിൽ ഉടമസ്ഥനും കുടുംബവും ആഗ്രഹിക്കുന്ന വിധത്തിൽ വീട് ഒരുക്കി നല്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഡിസൈനർ ഫൈസൽ നിർമാൺ.

  

Project Facts

Location- Wandoor, Malappuram

Owner- Basheer

Plot-1 acre

Area- 4240 SFT

Designer- Faizal Nirman

Nirman Designs, Manjeri

Mob- 8136966066

Completion year- 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.