Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്കൻ കാഴ്ചകൾ നിറയുന്ന വീട്; പ്ലാൻ

padiyath-house

തങ്ങളുടെ വീട് ഒരു സിഗ്നേച്ചർ നിർമിതിയാകണം എന്നായിരുന്നു പ്രവാസിയായ ഫൈസലിന്റെയും ഷഫ്‌നയുടെയും ആഗ്രഹം. ഈ ആഗ്രഹങ്ങൾ സഫലമാക്കിയാണ് ആർക്കിടെക്ട് സോണി (കാപെലിൻ പ്രോജക്ട്, തൃശൂർ) ഈ വീട് നിർമിച്ചു നൽകിയത്. തൃശൂർ ഇരിങ്ങാലക്കുടയിലാണ് പടിയത്ത് വീട്.

padiyath-house-gate

വിശാലമായ പ്ലോട്ടിൽ പ്രൗഢമായാണ് വീട് തലയുയർത്തി നിൽക്കുന്നത്. 41 സെന്റിൽ 6300 ചതുരശ്രയടിയാണ് വിസ്തീർണം. വീടിന്റെ കാഴ്ച പരമാവധി ലഭ്യമാകുംവിധം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. ഗെയ്റ്റ് മുതൽ പോർച്ച് വരെ ഡ്രൈവ് വേ നാച്വറൽ സ്റ്റോൺ വിരിച്ചു. ഇരുവശവും മനോഹരമായി പുൽത്തകിടിയും അതിൽ ചെടികളും നൽകി. 

padiyath-house-garden

ക്‌ളാസിക്+ കന്റെംപ്രറി ശൈലിയുടെ മിശ്രണമാണ് എലിവേഷനിൽ നൽകിയത്. വെള്ള നിറമാണ് എലിവേഷനിൽ മുഴുവനായും നൽകിയത്. ഇതിന്റെ ഭംഗി കൂടുതൽ വെളിപ്പെടുന്നത് രാത്രിയിൽ വാം ടോൺ ലൈറ്റുകൾ തെളിയുമ്പോഴാണ്. 

padiyath-house-night

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. പ്രധാന വാതിൽ തുറന്നാൽ കാണുന്നത് വിശാലമായ ഹാളാണ്. വാതിൽ മുതൽ ഡൈനിങ് വരെ ലീനിയർ ആർട് വർക്ക് ചെയ്ത മാർബിളുകൾ നൽകിയത് ശ്രദ്ധേയമാണ്. അക്രിലിക്, പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ്. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളങ്ങളിൽ പ്രസന്നമായ അന്തരീക്ഷം നിറയ്ക്കുന്നു. 

padiyath-house-foyer

ഫ്ലോറിങ്ങിൽ വൈവിധ്യങ്ങൾ പരീക്ഷിച്ചിരുന്നു. സ്വീകരണമുറിക്ക് വുഡൻ ഫ്ളോറിങ് നൽകി. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് താഴത്തെ നിലയിലെ പൊതു ഇടങ്ങളിൽ നിറയുന്നത്. ഇരു ലിവിങ്ങുകളിലെയും ടിവി പാനലിലും ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢി കാണാം. മുകൾ നിലയിലാകട്ടെ മിറർ ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളും നൽകി. 

രാജകീയമാണ് ഊണുമുറി. പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു മുകളിലായി ഡബിൾ ഹൈറ്റ് സീലിങ്ങാണ്. ഇത് മുറിക്ക് കൂടുതൽ വിശാലത നൽകുന്നു. വശത്തെ ഭിത്തിയിൽ ക്രോക്കറി ഷെൽഫും നൽകിയിട്ടുണ്ട്. ഊണുമേശയുടെ മുകളിലെ സീലിങ്ങിൽ ഷാൻലിയർ പ്രൗഢി നിറയ്ക്കുന്നു. ഊണുമേശ, ലിവിങ്ങിലെ സോഫ, സീലിങ്ങിൽ പ്രൗഢി നിറയ്ക്കുന്ന ഷാൻലിയറുകൾ എന്നിവ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയാണ്. 

padiyath-house-court

ഫോർമൽ ലിവിങ്ങിലേക്ക് പ്രവേശിക്കുന്ന ഡബിൾ ഹൈറ്റ് ഇടനാഴിയുടെ വശത്തായി കോർട്യാർഡ് നൽകിയിരിക്കുന്നു. ഇവിടെ ഒരു വാട്ടർ ഫൗണ്ടനും നൽകിയിട്ടുണ്ട്. രണ്ടു ഫ്‌ളൈറ്റിൽ തീരുന്ന ഒതുങ്ങിയ ഗോവണിയാണ് നൽകിയത്. തടി കൊണ്ടാണ് ഗോവണി. തടിയും ഗ്ലാസും കൊണ്ടാണ് കൈവരികൾ. 

padiyath-house-stair

കിടപ്പുമുറികളിൽ വ്യത്യസ്ത കളർ തീമുകൾ പരീക്ഷിച്ചിരുന്നു. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. എല്ലാ മുറികളിലും ഫ്ലോർ ടു സീലിങ് വാഡ്രോബുകൾ നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, സ്റ്റഡി ഏരിയ സൗകര്യവും നൽകിയിട്ടുണ്ട്. 

padiyath-house-masterbed
padiyath-house-kitchen

അക്രിലിക് ഫിനിഷിലാണ് കിച്ചൻ. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് വിരിച്ചത്. ഇപ്പോൾ വീട്ടിലെത്തുന്ന അതിഥികൾക്കെല്ലാം വീടിന്റെ വിശേഷങ്ങൾ ചോദിക്കാനേ സമയമുള്ളൂ...ഏറെക്കാലത്തെ പ്രയത്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

padiyath-house-exterior

Project Facts

Location-Irinjalakkuda, Thrissur

Area-6300 sqft

Plot- 41 cents

Owner- Padiyath Faisal and Shafna Faisal

Designer- Soni Sooraj

Capellin Projects,Calicut

Mob- 8089020103