Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡ് വിസ്മയങ്ങൾ നിറയുന്ന സ്റ്റുഡിയോ!

studio-hilite-calicut ഏതോ വിസ്മയ ലോകത്തെത്തിയ പ്രതീതിയാണ് ഈ സ്‌റ്റുഡിയോയ്ക്ക് അകത്തെത്തിയാൽ.മൊത്തം ഹോളിവുഡ് സ്‌റ്റൈൽ.

ആരെയും ത്രിൽ അടിപ്പിക്കുന്ന കാഴ്ചകളാണ് കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലുള്ള വിനാം ഡിജിറ്റൽ സ്റ്റുഡിയോയിൽ ഒരുക്കിയിരിക്കുന്നത്. പതിവ് ഓഫിസ് ശൈലികളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഇന്റീരിയർ വേണം എന്നതായിരുന്നു ഉടമസ്ഥരുടെ ഡിമാൻഡ്. ഇതിനോട് നീതിപുലർത്തിയാനാണ് സ്റ്റുഡിയോ ഒരുക്കിയത്.

കയറിച്ചെല്ലുമ്പോൾ പ്രവേശന കവാടത്തിൽ ബ്രിക് ക്ലാഡിങ് നൽകി സ്ഥാപനത്തിന്റെ പേര് എഴുതിവച്ചിരിക്കുന്നു. ഇവിടെ റിസപ്‌ഷനോ ഫർണിച്ചർ യൂണിറ്റോ ഒന്നും നൽകിയിട്ടില്ല..ആകെ നൽകിയത് ഒരു കസേര മാത്രം.

vinam-digital-studio-calicut-entrance

സ്റ്റുഡിയോ, മേക് അപ് റൂം, സൗണ്ട് റെക്കോർഡിങ് റൂം എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഇടങ്ങൾക്കും അവയുടെ പ്രവർത്തന ധർമം അനുസരിച്ചുള്ള കളർ തീം നൽകി.

റിസപ്‌ഷനിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാൽ ഷൂട്ടിങ് ഫ്ലോറിലേക്ക് എത്താം. ഇവിടെ ചുവരുകളിലും ഭിത്തിയിലുമെല്ലാം പച്ചനിറത്തിന്റെ സമ്മേളനമാണ്. ഗ്രീൻ എപ്പോക്സി പെയിന്റാണ് ഇവിടെ നൽകിയിരിക്കുന്നത്. 

vinam-digital-studio-calicut-studio

ഇനി കയറുന്നത് ഡാർക്ക് തീമിൽ ഒരുക്കിയ ഇടനാഴിയിലേക്കാണ്. ഇതിന്  ഇരുവശവും ഹോളിവുഡ് സിനിമയിലെ പ്രതിഭകളുടെ വിനൈൽ പെയിന്റിങ്ങുകൾ പ്രതിഷ്ഠിച്ചിരിക്കുന്നു. ബ്ലാക് ഡ്യൂക്കോ ഫിനിഷ്ക് പെയിന്റാണ് ഇവിടെ ചുവരുകളും സീലിങ്ങിലും നൽകിയത്.

vinam-digital-studio-calicut

ഇടനാഴിയിൽ സ്ട്രിപ്പ് ലൈറ്റുകളും പെയിന്റിങ്ങുകൾക്ക് ഹൈലൈറ്റർ ലൈറ്റുകളും മിഴിവ് പകരുന്നു. ഇടനാഴിയിൽ ഷോ വോൾ നൽകി പഴയകാല സിനിമകളുടെ ഡിസ്കുകളുടെ മാതൃകകൾ ക്യൂരിയോകളായി പ്രതിഷ്ഠിച്ചു. ഇടനാഴിയിൽ ഗോവണിയുടെ മാതൃകയിൽ മറ്റൊരു ഷോ വാളും നൽകി.

vinam-digital-studio-calicut-painting

ഡോൾബി ശബ്ദസജീകരണങ്ങളോടെ റെക്കോർഡിങ് റൂം ഒരുക്കി. ഇവിടെ വൈറ്റ് വാം ടോൺ തീം ആണ് നൽകിയത്. എക്കോ ഒഴിവാക്കാനായി കാർപ്പറ്റ് ഫ്ലോറിങ് നൽകി.

vinam-digital-studio-recording-room

ചുരുക്കത്തിൽ ഏതോ വിസ്മയ ലോകത്തെത്തിയ പ്രതീതിയാണ് ഈ സ്‌റ്റുഡിയോയ്ക്ക് അകത്തെത്തിയാൽ. മൊത്തം ഹോളിവുഡ് സ്‌റ്റൈൽ.

ചിത്രങ്ങൾ - അജീബ് കൊമാച്ചി

Project Facts

Type- Office Project- Studio

Location- Vinam Solutions, Hilite Business Park, Calicut

Area- 1400 SFT

Owner- Vinoop

Architect- Sreejith Sreekantan, Kishan Sabi

email- info@hiliteinteriors.com

Mob- 8157099111

Completion year- 2017

Read more on Home Decor in Malayalam Malayalam Celebrity Homes