Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമഴയിൽ വീട് മുങ്ങി; ദുരിതവും ആഘോഷമാക്കി വീട്ടുകാർ!

boat-race

മഴയിങ്ങനെ ഉറഞ്ഞുതുള്ളുമ്പോൾ കാൽപനികതയും കവിഭാവനയും വിടർത്താനല്ല, മഴയെ ശപിക്കാനും പെരുമഴയത്ത് എല്ലാമൊലിച്ചു പോകുന്നത് നിസ്സഹായരായി കണ്ടുനിൽക്കാനുമേ പലർക്കുമാകൂ. എന്നാൽ കലി തുള്ളുന്ന മഴയെയും പൊസിറ്റീവായി കാണാനാണ് ഈ കുടുംബത്തിനിഷ്ടം. 

ദാക്ഷിണ്യമേതുമില്ലാതെ കുത്തിയൊലിച്ചു പെയ്ത മഴയത്ത് വീടിനുള്ളിൽ വെള്ളം കയറിയപ്പോൾ എന്നാൽ പിന്നെ വള്ളംകളി ഇവിടെയാകാം എന്നാണ് ഈ വീട്ടുകാർ വിചാരിച്ചത്. പെരുമഴക്കാലത്തെ ഈ വള്ളംകളി ഇപ്പോൾ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 

വീടിനുള്ളിലെ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ കസേര നിരത്തിയിട്ട് ''കുട്ടനാടൻ പുഞ്ചയിലെ''.... എന്ന പാടിയാണ് ഈ പ്രകടനം. നേതൃത്വം നൽകുന്നത് മകന്‍. പിറകിലിരിക്കുന്ന അച്ഛനുമമ്മയും ഏറ്റുപാടുന്നു. മഴ താണ്ഡവമാടുമ്പോൾ എങ്ങനെ ഇത്ര ലാഘവത്തോടെ ഇതൊക്കെ ചെയ്യുന്നുവെന്ന് ഒരു കൂ‍ട്ടർ വിമര്‍ശിക്കുന്നുണ്ട്. എന്നാൽ ദു:ഖത്തിലും ഇങ്ങനെ ചിരിക്കാന്‍ വലിയ ഹൃദയമുള്ളവർക്കേ പറ്റൂ എന്നും ഇവർ ഉള്ളിൽ കരഞ്ഞ് പുറമേ ചിരിക്കുകയാണെന്നും പറ‍ഞ്ഞ് ആശ്വസിപ്പിക്കുന്നവരുമുണ്ട്.