Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുവച്ചവർക്കും വയ്ക്കാനുള്ളവർക്കും 2.67 ലക്ഷം രൂപ വരെ വായ്പ!

housing-schemes 2022 ൽ എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിന്റെ ഭാഗമായി നഗരപ്രദേശത്തുള്ളവർക്കായി കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

നിർമാണച്ചെലവ് കുതിച്ചുയരുന്നു. ജോലിയുള്ളതുകൊണ്ടു വായ്പ കിട്ടും. പക്ഷേ, ഇഎംഐ താങ്ങാനാകില്ല. എന്തു ചെയ്യും എന്ന ആശങ്കയിലായിരുന്നു  ഗോപീകൃഷ്ണൻ. അപ്പോഴാണ് പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് അറിഞ്ഞത്. പിന്നെ ഒട്ടും വൈകിയില്ല. ബാങ്കിലെത്തി ലോണിന് അപേക്ഷിച്ചു. വീടുപണിയും തുടങ്ങി. 2.67 ലക്ഷം രൂപ സബ്സിഡി ഇനത്തിൽ ആദ്യം തന്നെ അക്കൗണ്ടിലെത്തുമെന്നതിനാൽ മാസഗഡു പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു.

"ജോലിസ്ഥലത്തു നല്ലൊരു ഫ്ലാറ്റ് കിട്ടിയപ്പോൾ  വാങ്ങി. ഇപ്പോൾ എല്ലാം ബുദ്ധിമുട്ടിലാണ്.  ഇഎംഐ അൽപം കുറച്ചു കിട്ടിയെങ്കിൽ പിടിച്ചു നിൽക്കാമായിരുന്നു. 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം?

ഐടി ജീവനക്കാരനായ സുധാകരൻ സുഹൃത്തിനോട് ആവലാതി പറയുകയായിരുന്നു.  അപ്പോഴാണ് ബാങ്ക് മാനേജരായ മാത്യൂസ്  ഭവനവായ്പയിൽ കേന്ദ്രസർക്കാർ സബ്സി‍ഡിയുണ്ടെന്നും 2015 ജൂണിനു ശേഷം എടുത്ത സുധാകരന് അതിന് അർഹതയുണ്ടെന്നും ചിന്തിച്ചത്. രണ്ടു പേരും കൂടി ബാങ്കിലെത്തി നടപടികൾ പൂർത്തിയാക്കിയതോടെ ഇഎംഐയിൽ 2,000 രൂപയുടെ കുറവാണുണ്ടായത്. വായ്പാ കാലാവധി തീരുന്നതുവരെ ഈ തുക അടച്ചാൽ മതി.

എന്താണ് പിഎംഎവൈ (അർബൻ)

x-default

2022 ൽ എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിന്റെ ഭാഗമായി നഗരപ്രദേശത്തുള്ളവർക്കായി കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (അർബന്‍). വീടുവയ്ക്കാൻ എടുക്കുന്ന വായ്പയിൽ സബ്സിഡി അനുവദിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സ്കീമാണിത്. കേരളത്തിലെ മൂന്നു കോർപറേഷനുകളും എല്ലാ മുനിസിപ്പാലിറ്റികളും പരിധിയിൽ വരും. പക്ഷേ, പഞ്ചായത്തിൽ വീടു വയ്ക്കുന്നവർക്ക് കിട്ടില്ല.

Read more on pmay urban scheme HomeLoan