ഒരു സെന്റ് എങ്കിലും സ്വന്തമായുണ്ടോ? ഇനി നിങ്ങൾക്കും ലഭിക്കും വീട്! അപേക്ഷ ഇങ്ങനെ...

സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടില്ലാത്തവർ സംസ്ഥാനത്ത് 1.8 ലക്ഷം പേരുണ്ടെന്നാണു കണക്ക്. അതിൽ പദ്ധതി മാനദണ്ഡമനുസരിച്ച് 93,000 വീടുകൾ ലഭിക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

ഒരു സെന്റ ്സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും വീടു നിർമിക്കാൻ സാമ്പത്തികശേഷിയില്ലാത്തവരാണേ‍ാ ? എങ്കിൽ വീടിനുള്ള ധനസഹായത്തിനു ശ്രമിക്കാം. സ്ഥലം മൂന്നുസെന്റും അതിലും അധികവുമാകട്ടെ. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ കൂടിയാൽ പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കില്ലെന്ന് ഒ‍ാർമിക്കണം. 

ആദ്യഘട്ടത്തിൽ കോർപറേഷൻ ഒഴികെയുളള നഗരസഭകളിലാണു പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ‘വീട് എന്ന സ്വപ്നം’ സാക്ഷാൽക്കരിക്കാൻ പ്രധാനമന്ത്രിയുടെ ഈ ഭവനനിർമാണ പദ്ധതി (പിഎംഎവൈ) ആശ്വാസമാണ്.

കർശന മാനദണ്ഡങ്ങളും നിരീക്ഷണത്തിലുമായതിനാൽ പദ്ധതി ധനസഹായം അർഹർക്കുതന്നെ ലഭിക്കുന്നുവന്ന് ഉറപ്പുവരുത്താൻ സംവിധാനമുണ്ട്. സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടില്ലാത്തവർ സംസ്ഥാനത്ത് 1.8 ലക്ഷം പേരുണ്ടെന്നാണു കണക്ക്. അതിൽ പദ്ധതി മാനദണ്ഡമനുസരിച്ച് 93,000 വീടുകൾ ലഭിക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച സർവേയും വിശദമായ രൂപരേഖയും സംസ്ഥാനം ജനുവരിയേ‍ാടെ നൽകും. നഗരസഭകളാണു നടപടികൾ സ്വീകരിക്കുന്നത്. മൂന്നുലക്ഷം രൂപയാണു വീടിനു ലഭിക്കുക.

അപേക്ഷിക്കാൻ വേണ്ട യേ‍ാഗ്യത

നഗരസഭാപരിധിക്കുള്ളിൽ സ്വന്തമായി ഒരു സെന്റ് സ്ഥലമെങ്കിലും വേണം. കുടുംബത്തിന്റെ വാർഷിക വരുമാനപരിധി മൂന്നുലക്ഷം രൂപ. രാജ്യത്തിന്റെ മറ്റെ‍ാരിടത്തും വീടുണ്ടാകാൻ പാടില്ല, പിന്നീടു ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടികൾ. മറ്റുഭവന പദ്ധതികളിൽ ഗുണഭേ‍ാക്താവായവരും അർഹരല്ല. ഈ പദ്ധതിയനുസരിച്ചു നിർമിക്കുന്ന വീടിന്റെ പരമാവധി അളവ് 650 ചതുരശ്ര അടിയിൽ കൂടുതലാകരുത്.

ഒ‍ാൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. ശേഷം അധികൃതർ അപേക്ഷയിൽ പറഞ്ഞകാര്യങ്ങൾ സ്ഥലത്തെത്തി പരിശേ‍ാധിക്കും. തുടർന്നു പ്രസിദ്ധീകരിക്കുന്ന പട്ടിക സംസ്ഥാന, കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ, ആ കാര്യം അപേക്ഷകനെ നഗരസഭയിൽ നിന്ന് അറിയിക്കും.

നഗരസഭയിൽ സമർപ്പിക്കേണ്ട രേഖകൾ

ആധാരം പകർപ്പ്, റേഷൻകാർഡന്റെ കേ‍ാപ്പി, ആധാർകാർഡ് കേ‍ാപ്പി, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്,അപേക്ഷകൻ സ്ഥലത്തിന്റെ മുൻപിൽ നിന്നുളള ഫേ‍ാട്ടേ‍ാ, പാസ്പേ‍ാർട്ട് സൈസ് ഫേ‍ാട്ടേ‍‍ാ. വീടിന്റെ പ്ലാൻ പ്രത്യേക ഏജൻസി തയാറാക്കണമെന്ന നിബന്ധനയെ‍ാന്നുമില്ല. നിശ്ചിത വിസ്തീർണത്തിൽ കൂടാതെ സ്വന്തം ഇഷ്ടമനുസരിച്ചു രൂപരേഖ തയാറാക്കാം

ഒരേ‍ാ ഘട്ടവും നിരീക്ഷണത്തിൽ

ഗുണഭേ‍ാക്താവിനെ തിരഞ്ഞെടുക്കുന്നതു മുതൽ പിഎംവൈഎയുടെ ഒാരേ‍ാ നടപടിയും നിരീക്ഷിക്കാൻ നഗരവികസന മന്ത്രാലയം സംവിധാനം ഏർപ്പെടുത്തി.അർഹരെ കണ്ടെത്താനുളള സർവേ, പട്ടിക തയാറാക്കൽ, തറനിർമാണം , ചുമർ നിർമാണം, വീടുകളുടെ കൈമാറ്റം തുടങ്ങി ഒാരേ‍ാ ഘട്ടത്തിന്റെയും ഫേ‍ാട്ടേ‍ാ ഉൾപ്പെടെ വിലയിരുത്തിയശേഷമാണ് ഫണ്ട് പൂർണമായി അനുവദിക്കുക.

Read more on Housing Schemes Kerala പാവങ്ങൾക്ക് വീട്