'എന്റെ ചോര, വിയർപ്പ്.. ഇപ്പോൾ കണ്ണീർ '

ഹോംസ്റ്റെൽ ചാനലിന്റെ പ്രേക്ഷകർ മറക്കാനിടയില്ലാത്ത ഒരു വീടാണ് ഹാബിറ്റാറ്റ് ഗ്രൂപ്പ് സാരഥിയും പ്രമുഖ ആർക്കിടെക്ടുമായ ജി.ശങ്കറിന്റെ സിദ്ധാർഥ എന്ന മൺവീട്. പ്രകൃതിയുമായി ഇഴുകിച്ചേർന്നു നിർമിച്ച വീട് ഹൃദ്യമായ ദൃശ്യാനുഭവമായിരുന്നു. എന്നാൽ കാലവർഷക്കെടുതിയിൽ തിരുവനന്തപുരം കുറവൻകോണത്തുള്ള സിദ്ധാർഥയിലും വെള്ളം കയറിയിരിക്കുകയാണ്.

ജി. ശങ്കർ തന്നെയാണ് തന്റെ ഫെയ്സ്ബുക്  പേജിലൂടെ വീടിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. 'എന്റെ ചോര, വിയർപ്പ്.. ഇപ്പോൾ കണ്ണീർ .. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. വീട്ടിൽ നിന്നും കുടുംബസമേതം മാറുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. കാര്യങ്ങൾ എത്രയും വേഗം പൂർവസ്ഥിതിയിലാകട്ടെ എന്ന് നമുക്കും പ്രാർഥിക്കാം.