വീട്ടിൽക്കയറുമ്പോൾ വേണം അതീവശ്രദ്ധ

തിരികെ വീട്ടിലെത്തുമ്പോൾ ഇക്കാര്യങ്ങൾ ‍‌ ശ്രദ്ധിക്കണം

വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ ഇനി വേണ്ടത് ശുദ്ധീകരണ യജ്ഞമാണ്. വീടുകൾ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശം. വീടിന്റെ സ്ട്രക്ച്ചറിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പായും പരിശോധിക്കണം. ഇതാ ചില മാർഗനിർദേശങ്ങൾ..

കോൺക്രീറ്റ് വീടുകൾ

  • തറയിലോ മേൽക്കൂരയിലോ കാണുന്ന പുതിയ വിള്ളലുകൾ
  • ഭിത്തിയിൽ കാണുന്ന തുരുമ്പുകറകൾ
  • ഭിത്തികളുടെയോ പടികളുടെയോ സ്ഥാനമാറ്റം
  • മൂലകളുടെ സ്ഥാനമാറ്റം
  •  വെള്ളം കുമിളകളായോ അല്ലാതെയോ വരുന്ന ചെറിയ ദ്വാരങ്ങൾ

ഇഷ്ടിക വീടുകൾ

  • സിമന്റ് പ്ലാസ്റ്റർ ചെയ്‌തിടത്ത് അല്ലെങ്കിൽ ഇഷ്ടികയിൽ നേരെയോ ചെരിഞ്ഞോ കാണപ്പെടുന്ന വിള്ളലുകൾ
  • തൂണുകളിൽ, കമാനങ്ങളിൽ/ആർച്ചുകളിൽ, അല്ലെങ്കിൽ ബീമുകളിൽ പൊളിഞ്ഞുപോയ ഇഷ്ടികകൾ
  • കുമിഞ്ഞു കയറുന്ന വെള്ളം, അല്ലെങ്കിൽ പതഞ്ഞു പൊങ്ങുന്ന വെള്ളം

 48 മണിക്കൂറിൽ കൂടുതൽ വെള്ളത്തിൽ മുങ്ങിക്കിടന്ന, ഇഷ്ടികകൊണ്ടു നിർമിച്ച വീടുകൾ സൂക്ഷ്മമായ പരിശോധന നടത്തി, താമസയോഗ്യമാണെന്ന് ഉറപ്പുവരുത്തുക

ചെങ്കല്ലു വീടുകൾ

36 മണിക്കൂറോ അതിൽ കൂടുതലോ ഭാഗികമായോ പൂർണമായോ മുങ്ങിയ ചെങ്കല്ലു നിർമിതികൾ തീർച്ചയായും ദുർബലപ്പെട്ടിട്ടുണ്ടാകും. വലിയ തുരുമ്പുകറയും വിള്ളലുകളും പ്രത്യേകം ശ്രദ്ധിക്കുക. കാരണം, അത് സ്റ്റീൽകമ്പി തുരുമ്പെടുത്ത് പഴയതിലും ശക്തി കുറഞ്ഞിരിക്കുന്നു എന്നതിനു തെളിവാണ്. കൂടാതെ, അടിത്തറയിലുള്ള വിള്ളലുകൾ  പരിശോധിക്കുക. കെട്ടിടത്തിന്റെ നിലനിൽപിന് ഇതു നിർണായകമാണ്.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. കെ.പി.രാമസ്വാമി 

ടികെഎം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം.