Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിക്കേണ്ട, വീട് വൃത്തിയാക്കാൻ സഹായം ലഭിക്കും

വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ ഇനി വേണ്ടത് ശുദ്ധീകരണ യജ്ഞമാണ്. വീടുകൾ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശം. എന്നാൽ പലരും വീട് വൃത്തിയാക്കുന്നത് എവിടെ തുടങ്ങും എന്ന ആശയക്കുഴപ്പത്തിലാണ്.

സഹായം

∙വീടുകളിലേക്കു മടങ്ങുന്നവരെ സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം.

∙അടിയന്തരധനസഹായമായി 10000 രൂപ.

∙വീടു വൃത്തിയാക്കാൻ സന്നദ്ധപ്രവർത്തകരുടെ സേവനം. 

∙ഓരോ വാർഡിലും തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. 

∙ശുചിത്വം ഉറപ്പാക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാരുമുണ്ടാകും. 

∙ചെളി നീക്കം ചെയ്യാൻ ഫയർ ഫോഴ്സിന്റെ സഹായം. വാർഡ് കൗൺസിലർ വഴി സഹായം തേടാം.

ചെളി നീക്കം ചെയ്യുമ്പോൾ

∙കയ്യിൽ ഗ്ലൗസ് , മുഖത്ത് മാസ്ക് എന്നിവ ധരിക്കുക.

∙വെള്ളത്തിനൊപ്പം ആണികൾ, കൂർത്ത കല്ലുകൾ,കുപ്പിച്ചില്ലുകൾ ,മാലിന്യം തുടങ്ങിയവ കണ്ടേക്കാം. ചെരിപ്പോ, 

ബൂട്ടോ  ഉപയോഗിക്കാം.

∙മൺവെട്ടി ഉപയോഗിച്ച് മണ്ണും ചെളിയും നീക്കാം.

∙കൂടുതൽ വെള്ളം കെട്ടിനിന്നാൽ,പമ്പ് ഉപയോഗിച്ചു നീക്കേണ്ടി വരും.   

∙വെള്ളവും ചെളിയും മാറ്റിക്കഴിഞ്ഞാൽ മുറികൾ വെള്ളം ഉപയോഗിച്ചു കഴുകാം. 

∙പിന്നീട് നീണ്ട ബ്രഷ് ഉപയോഗിച്ചു പലതവണ  സോപ്പുവെള്ളത്തിൽ കഴുകുക.