യുവരാജിന്റെ ഫ്ലാറ്റ്! അയൽക്കാരൻ കോഹ്‌ലി!

മുംബൈയിലെ വൊർലിയിൽ കടൽത്തീരത്തിന് അഭിമുഖമായാണ് ഇരുതാരങ്ങളുടെയും ഫ്ലാറ്റ്...ചിത്രങ്ങൾക്ക് കടപ്പാട്- ഇൻസ്റ്റഗ്രാം

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സഹതാരം യുവരാജ് സിങ്ങും മുംബൈയിൽ അയൽക്കാരാണ്. ഓംകാർ റിയൽടെഴ്സിന്റെ മൂന്ന് അപ്പാർട്മെന്റുകളിൽ ഏറ്റവും ആഡംബരം നിറഞ്ഞ C ടവറിലാണ് യുവരാജിന്റെ ഫ്ലാറ്റ്. മുംബൈയിലെ വൊർലിയിൽ കടൽത്തീരത്തിന് അഭിമുഖമായാണ് അപാർട്മെന്റ്. 35–ാം നിലയിലാണ് വിരാട് കോഹ്‌ലിയുടെ ഫ്ലാറ്റ്.  7171 ചതുരശ്രയടിയാണ് വിസ്തീർണം. എന്നാൽ ഇതിന്റെ ഇരട്ടിയിലധികം വിസ്തീർണമുണ്ട് 29 –ാം നിലയിലുള്ള യുവരാജ് സിങ്ങിന്റെ ഫ്ളാറ്റിന്. 16000 ചതുരശ്രയടിയാണ് വിസ്തീർണം. ഏകദേശം 62 കോടി രൂപയ്ക്കാണ് 2013 ൽ യുവരാജ് ഈ ഫ്ലാറ്റ് സ്വന്തമാക്കിയത്. 

അമ്മ ഷബ്‌നമാണ് ഇന്റീരിയർ സ്‌പെഷലിസ്റ്റ്. പഞ്ചാബി ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. വുഡൻ ഫ്ളോറിങ്ങാണ് മിക്കയിടത്തും നൽകിയിരിക്കുന്നത്.

ഷബ്നം വരച്ച ചിത്രങ്ങളും ഇന്റീരിയർ അലങ്കരിക്കുന്നു. യുവരാജ് ബ്രിട്ടീഷ് മോഡൽ ഹേസൽ കീച്ചിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ഇരുവരും ഇവിടെ കൂടുതൽ സമയം ചെലവിടാൻ തുടങ്ങിയത്. 

ഫിറ്റ്നസ് ഫ്രീക്കായ യുവി ഫ്ലാറ്റിൽ വിശാലമായ ജിംനേഷ്യവും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ സോന, ജക്കൂസി സൗകര്യമുള്ള കുളിമുറി, വിശാലമായ ഇൻഡോർ സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്. താമസക്കാരുടെ അഭിരുചിക്കനുസരിച്ച്  വളരെ എളുപ്പം മാറ്റങ്ങൾ വരുത്താൻ സാധിക്കും എന്നതാണ് ഈ ഫ്‌ളാറ്റുകളുടെ സവിശേഷത.

Read more on Celebrity Home